ഇക്കാര്യം അറിഞ്ഞോ? പ്രവാസി ഐ ഡി കാർഡുകളുടെ ഇൻഷ്വറൻസ് പരിരക്ഷ അഞ്ച് ലക്ഷമാക്കി
നോർക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ്, എൻ ആർ കെ ഇൻഷ്വറൻസ് കാർഡ്, സ്റ്റുഡന്റ്‌ഐ ഡി കാർഡ് എന്നിവയുടെ അപകട മരണ ഇൻഷ്വറൻസ് പരിരക്ഷത്തുക അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തി. നിലവിൽ നാല് ലക്ഷം രൂപയായിരുന്നു. പ്രവാസി രക്ഷാ ഇൻഷ്വറൻസ് പോളിസിയുടെ അപകട മരണ ഇൻഷ്വറൻസ് പരിരക്ഷത്തുക രണ്ട് ലക്ഷം രൂപയെന്നത് മൂന്ന് ലക്ഷം രൂപയാക്കിയും വർധിപ്പിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ മലയാളികൾക്കും ഇനി മുതൽ പ്രവാസി രക്ഷാ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗത്വം ലഭിക്കും. മെഡിക്കൽ കോഴ്സുകളിലേക്ക് എൻ ആർ ഐ സീറ്റിൽ പ്രവേശനത്തിന് അപേക്ഷിക്കുന്ന കുട്ടികൾക്ക് അവരുടെ സ്പോൺസറുടെ തിരിച്ചറിയൽ രേഖയായി നോർക്ക പ്രവാസി ഐ ഡി കാർഡ് സമർപ്പിക്കാമെന്നും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)