പ്രവാസികള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം; പുതിയ ആരോഗ്യനിയമം നടപ്പാക്കി യുഎഇ
പ്രവാസികള്‍ ഉള്‍പ്പെടെ പുതിയ ആരോഗ്യനിയമം നടപ്പാക്കി ദുബായ്. എമിറേറ്റില്‍ എത്തുന്നവര്‍ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമാക്കുന്നതാണ് പുതിയ നിയമം. വിമാനത്താവളങ്ങള്‍ മുതല്‍ സ്ഥാപനങ്ങള്‍ വരെയുള്ള ഇടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ക്ക് അന്തിമ രൂപമായി. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യത്തെ മൂന്നുമാസം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. തുടര്‍ന്നാണ് നിയമം ഔദ്യോഗികമായി നടപ്പാക്കുക. പകര്‍ച്ച വ്യാധികള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നീക്കം. ദുബായ് ആരോഗ്യ വിഭാഗം, ദുബായ് മുനിസിപ്പാലിറ്റി, പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന അതോറിറ്റി, വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായാണ് ചട്ടങ്ങള്‍ ക്രോഡീകരിച്ചത്. വിമാനത്താവളങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കണമെന്ന് നിയമം ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാണ്. ദുബായ് വിമാനത്താവളത്തിലെത്തുന്നവര്‍ ആരോഗ്യനിലയെ കുറിച്ച് വിവരം നല്‍കണം. സംശയകരമോ, സ്ഥിരീകരിച്ചതോ ആയ പകര്‍ച്ചവ്യാധികള്‍ ഉണ്ടെങ്കില്‍ അക്കാര്യം അറിയിക്കേണ്ടതാണ്. ജലദോഷം പോലുള്ള അസുഖങ്ങളുള്ളവര്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)