Posted By user Posted On

റോലെക്സ് വാച്ച് പിടിച്ചെടുത്തു; ‘ദുബായ് ടെക്സ്റ്റൈല്‍സ് കിങി’ന് ഇന്ത്യയിലെ വിമാനത്താവളത്തില്‍ വെച്ച് ദുരനുഭവം നേരിട്ടതായി പരാതി

‘ദുബായിലെ ടെക്സ്റ്റൈൽ കിങ്’ എന്നറിയപ്പെടുന്ന 85 കാരനായ വാസു ഷ്രോഫിന് ജയ്പൂർ വിമാനത്താവളത്തിൽ നേരിട്ട ദുരനുഭവത്തില്‍ പരാതി. ഏപ്രിൽ 12ന് രാത്രി 7.30 ന് ജയ്പൂരിലെ വിമാനത്താവളത്തിൽ വച്ച് തനിക്ക് അപമാനവും ഉപദ്രവവും നേരിടേണ്ടി വന്നതായി ഷ്രോഫ് ആരോപിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ ഉൾപ്പെടെയുള്ളവരെ കാണാനും മതപരമായ ചടങ്ങിൽ പങ്കെടുക്കാനുമായിരുന്നു അദ്ദേഹം ജയ്പൂരിലേക്ക് പോയത്. വീൽചെയറിൽ സഞ്ചരിച്ചിരുന്ന തന്നെ വിമാനത്താവളത്തിൽ കുറ്റവാളിയെയും കള്ളക്കടത്തുകാരനെയും പോലെയാണ് അധികൃതർ പരിഗണിച്ചതെന്ന് ഷ്രോഫ് പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതായിരുന്നു അദ്ദേഹം. ബാഗേജ് ഏരിയയിലൂടെ പുറത്തേക്ക് പോകുമ്പോൾ ഒരു ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ ഷ്രോഫിനെ തടഞ്ഞ് പാസ്‌പോർട്ട് ആവശ്യപ്പെടുകയും എന്തിനാണ് പാസ്‌പോർട്ട് ചോദിക്കുന്നതെന്ന് മനസിലാകാതിരുന്ന ഷ്രോഫിനോട്, അദ്ദേഹം ധരിച്ചിരുന്ന റോലെക്സ് വാച്ച് ഡിക്ലയർ ചെയ്യാതെ കൊണ്ടുപോകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥൻ അറിയിക്കുകയും ചെയ്തു. വിമാനത്താവളത്തിലെ സൗകര്യങ്ങളെ ഷ്രോഫ് വിമർശിച്ചു. വ്യവസായത്തിനും സാമൂഹിക സേവനത്തിനും നൽകിയ സംഭാവനകൾക്ക് ഇന്ത്യൻ രാഷ്ട്രപതിയുടെ പ്രവാസി ഭാരതീയ സമ്മാൻ നേടിയ വ്യക്തിയാണ് ഷ്രോഫ്. ഉദ്യോഗസ്ഥരുടെ നടപടികൾ കാരണം രണ്ട് മണിക്കൂറിലധികം വീൽചെയറിൽ ഷ്രോഫിന് കാത്തിരിക്കേണ്ടി വന്നു. അർധരാത്രിക്ക് മുൻപ് 200 കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിൽ എത്തേണ്ടിയിരുന്ന ഷ്രോഫ്, പിറ്റേന്ന് ഡ്യൂട്ടി അടയ്ക്കാമെന്ന് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. തന്നെ മണിക്കൂറുകളോളം കാത്തിരിപ്പിച്ചെന്നും ലക്ഷ്യസ്ഥാനത്തേക്ക് പോകാൻ അനുവദിച്ചില്ലെന്നും ഷ്രോഫ് വെളിപ്പെടുത്തി. താമസമുണ്ടായതിലുള്ള വിഷമത്തേക്കാൾ അധികം, ഉദ്യോഗസ്ഥരുടെ അവഹേളനപരമായ പെരുമാറ്റമാണ് അദ്ദേഹത്തെ വേദനിപ്പിച്ചത്. ദുബായിലും ഗൾഫിലും തനിക്ക് എപ്പോഴും ബഹുമാനം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ സ്വന്തം രാജ്യത്ത് താൻ തെറ്റുകാരനെപ്പോലെയാണ് അനുഭവപ്പെട്ടതെന്നും ഷ്രോഫ് പറഞ്ഞു. ഷ്രോഫ് സഹകരിക്കാൻ തയ്യാറായിരുന്നിട്ടും അദ്ദേഹത്തിന്റെ വാച്ച് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഒരു പ്രത്യേക ഡ്യൂട്ടി അടച്ചതിന് ശേഷം മാത്രമേ വാച്ച് ദുബായിലേക്ക് തിരിച്ചയക്കാൻ സാധിക്കൂ എന്ന് ഉദ്യോഗസ്ഥർ നിർബന്ധം പിടിച്ചതായി ഷ്രോഫിന്റെ അഭിഭാഷകൻ ധർമ്മേന്ദ്ര സിങ് പറഞ്ഞു. ഏപ്രിൽ 14ന് ദുബായിലേക്ക് മടങ്ങാൻ ശ്രമിച്ച ഷ്രോഫിന്റെ സഹായിയോട് വാച്ച് തിരികെ നൽകുന്നതിന് 10,000 രൂപ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാനാവില്ലെന്ന് അഭിഭാഷകൻ അറിയിച്ചു. ലോക്കർ ഫീസായി 30 രൂപ മാത്രമാണ് ഈടാക്കേണ്ടിയിരുന്നത്. എന്നിട്ടും കൂടുതൽ പണം ആവശ്യപ്പെട്ടത് നടപടിക്രമങ്ങളെക്കുറിച്ച് സംശയങ്ങൾ ഉയർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 3.5 ദശലക്ഷം രൂപ വിലമതിക്കുന്ന ഷ്രോഫിന്റെ റോലെക്സ് വാച്ചിന്, ശരിയായ രേഖകളില്ലാതെ കൊണ്ടുവന്നാൽ 38 ശതമാനം വരെ കസ്റ്റംസ് ഡ്യൂട്ടി ഈടാക്കാവുന്നതാണ്. എന്നാൽ ഉദ്യോഗസ്ഥർ 10,000 രൂപ മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഇത് നിയമവിരുദ്ധമാണെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഒടുവിൽ വാച്ച് ഇല്ലാതെ ഷ്രോഫിന് ദുബായിലേക്ക് മടങ്ങേണ്ടി വന്നു. ഏപ്രിൽ 19ന് അദ്ദേഹം നേരിട്ടെത്തി വാച്ച് ദുബായിൽ ഷ്രോഫിന് കൈമാറുകയും ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version