
പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ യുഎഇ പ്രവാസിയും; മരണം ഭാര്യയോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ പ്രവാസിയും. ദുബായിൽ താമസമാക്കിയ സാമ്പത്തിക മേഖലയിൽ പ്രൊഫഷണലായ 33കാരനായ ഇന്ത്യക്കാരന്‍ നീരജ് ഉധ്വാനിയാണ് കൊല്ലപ്പെട്ടത്. നീരജ് ഭാര്യയോടൊപ്പം കശ്മീരിൽ ചെറിയ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് വെടിയേറ്റ് മരിച്ചതെന്ന് അദ്ദേഹത്തിന്‍റെ ബന്ധു പറഞ്ഞു. ഹിമാചൽ പ്രദേശിലെ സുഹൃത്തിന്റെ വിവാഹത്തിനായി ദമ്പതികൾ ഇന്ത്യയിലേക്ക് പോയതായിരുന്നു.ജയ്പൂർ സ്വദേശിയായ നീരജ് ദീർഘകാലമായി ദുബായിൽ താമസിക്കുന്നയാളാണ്. ഇന്ത്യൻ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർഥിയായിരുന്നു. നഗരത്തിലെ കോഗ്നിറ്റ സ്കൂൾ ഗ്രൂപ്പിൽ ഫിനാൻസ് പ്രൊഫഷണലായി ജോലി ചെയ്തുവരികയായിരുന്നു. നീരജിന്റെ ബന്ധു പറയുന്നതനുസരിച്ച്, മറ്റ് ബന്ധുക്കളോടൊപ്പം വിവാഹത്തിനായി ഇവർ ആറ് ദിവസം മുന്‍പ് ഹിമാചൽ പ്രദേശിലെ ഷിംലയിലേക്ക് പോയിരുന്നു. “വിവാഹത്തിന് ശേഷം, കുറച്ച് ദിവസം കശ്മീരിൽ ചെലവഴിക്കാൻ തീരുമാനിച്ചു. സംഭവം നടക്കുമ്പോൾ അവർ പഹൽഗാമിലായിരുന്നെന്ന്” അദ്ദേഹം കൂട്ടി ചേർത്തു. രണ്ട് വർഷം മുന്‍പാണ് നീരജ് വിവാഹിതനായത്. അദ്ദേഹത്തിന്‍റെ മൃതദേഹം ജയ്പൂരിലേക്ക് മാറ്റുകയാണ്. ഇന്ന് തന്നെ അന്ത്യകർമങ്ങൾ നടത്തും..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)