ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഇന്ന്
ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഇന്ന്. ഏപ്രില്‍ 25, വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ 11 മണിവരെ അല്‍ ഖോറിലെ കോര്‍ ബേ റസിഡന്‍സിയില്‍ കോണ്‍സുലാര്‍ ക്യാമ്പ് നടക്കും. ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുന്നതിനുള്ള സഹായം രാവിലെ 8 മണി മുതല്‍ ലഭ്യമാകും. പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം തേടുന്നതിനുമുള്ള വേദിയും ക്യാമ്പിന്റെ ഭാഗമായി ഉണ്ടാകും. ഐസിബിഎഫ് ഇന്‍ഷുറന്‍സ് ഡെസ്കും പ്രവര്‍ത്തിക്കും. പുതുക്കിയ പാസ്പോര്ട്ടുകള് ഏപ്രില്‍ 25ന് രാവിലെ 9 മുതല്‍ 10 വരെ ക്യാമ്പ് നടക്കുന്ന സ്ഥലത്ത് വിതരണം ചെയ്യുമെന്നും എംബസി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 77245945, 66262477 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. സേവനങ്ങള്‍ക്കുള്ള ഫീസ് പണമായി മാത്രമേ സ്വീകരിക്കൂവെന്നും എംബസി അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)