Posted By user Posted On

പ്രവാസികളെ ശ്രദ്ധിക്കണം; ഖത്തറില്‍ വാരാന്ത്യത്തിലെ താപനില 40°ക്ക് അടുത്ത്

ദോഹ: ഖത്തറില്‍ വാരാന്ത്യത്തിലെ പരമാവധി താപനില 37°C നും 40°C നും ഇടയില്‍ ആയിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്. പകല്‍ സമയത്ത് കാലാവസ്ഥ താരതമ്യേന ചൂടേറിയതായിരിക്കുമെന്നും വരും ദിവസങ്ങളില്‍ കുറഞ്ഞ താപനില 27ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും വകുപ്പ് അറിയിച്ചു.

തിരമാലയുടെ ഉയരം 1 മുതല്‍ 3 അടി വരെയാകും, ഇന്ന് ആറ് അടിയായി ഉയരും. അതേസമയം, ഇന്നും നാളെയും വടക്ക് പടിഞ്ഞാറ് മുതല്‍ വടക്കുകിഴക്ക് ദിശയില്‍ 5-15 നോട്ട് വേഗതയില്‍ കാറ്റ് വീശും. ശനിയാഴ്ച തെക്കുകിഴക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് 5-15 നോട്ട് വേഗതയില്‍ കാറ്റ് മാറും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version