Posted By user Posted On

ആടിയുലഞ്ഞ് സ്വർണ വിപണി; വീണ്ടും പ്ലാൻ മാറ്റി യുഎഇക്കാർ… ഇപ്പോൾ വാങ്ങുന്നത് ഇങ്ങനെ, ലാഭം തന്നെ!

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്വർണ വിപണികളിൽ ഒന്നാണ് യുഎഇ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നുണ്ട്. ആഗോളതലത്തിലെ സ്വർണ വിപണിയിലെ മാറ്റങ്ങൾ എല്ലാ ആഭ്യന്തര വിപണികളിലും പ്രതിഫലിക്കുന്നുണ്ട്. യുഎഇയിലും ഈ മാറ്റം വിലയിൽ പ്രകടമാണ്. വിലയിലെ മാറ്റത്തിന് അനുസരിച്ച് സ്വർണം വാങ്ങുന്ന രീതിയിലും മാറ്റം വരുത്തിയിരിക്കുകയാണ് യുഎഇ നിവാസികൾ. ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ സ്വർണം വാങ്ങുന്നവർ ചെറിയ ആഭരണങ്ങളിലേക്കും സ്വർണ നാണയങ്ങളിലേക്കും തിരിഞ്ഞിട്ടുണ്ട്. സ്വർണാഭരണം വാങ്ങുന്നതിന്റെ അളവിൽ നേരിയ കുറവുണ്ടായിട്ടുണ്ട് എന്നാണ് ദുബായിലെ ജ്വല്ലറി വ്യാപാരികൾ പറയുന്നത്. എന്നിരുന്നാലും ഉപയോക്താക്കൾക്കിടയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം അതിന്റെ ശക്തമായ ആകർഷണം നിലനിർത്തുന്നുണ്ട്.ആഗോള വില ഔൺസിന് 3,400 ഡോളറിൽ താഴെയായതിനാൽ ചൊവ്വാഴ്ച ഗ്രാമിന് 420 ദിർഹം എന്ന റെക്കോർഡ് വിലയിലെത്തിയ ശേഷം ബുധനാഴ്ച രാവിലെ ദുബായിൽ സ്വർണ വില ഗ്രാമിന് 400 ദിർഹത്തിൽ താഴെയായി. ബുധനാഴ്ച വിപണി തുറക്കുമ്പോൾ 24 കാരറ്റ് മഞ്ഞ ലോഹത്തിന്റെ വില ഗ്രാമിന് 399.5 ദിർഹമായിരുന്നു. ചൊവ്വാഴ്ച നേടിയ എല്ലാ നേട്ടങ്ങളും സ്വർണത്തിന് ഇന്ന് നഷ്ടപ്പെട്ടു.തിങ്കൾ-ചൊവ്വ ദിവസങ്ങളിൽ ഗ്രാമിന് ഏകദേശം 20 ദിർഹത്തിന്റെ വർധനവ് രേഖപ്പെടുത്തിയ ശേഷമാണ് ഈ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് 370.0 ദിർഹവും, 21 കാരറ്റിന് 354.75 ദിർഹവും 18 കാരറ്റിന് 304.0 ദിർഹവും ആയി വില കുറഞ്ഞു. ആഗോളതലത്തിൽ ചൊവ്വാഴ്ച ഔൺസിന് 3,500 ഡോളറിലെത്തിയ ശേഷം ബുധനാഴ്ച രാവിലെ 2.5 ശതമാനം ഇടിഞ്ഞ് 3,322.44 ഡോളറിലാണ് വ്യാപാരം നടന്നത്. പഴയ സ്വർണ്ണഭരണങ്ങൾ വിൽക്കുന്ന ഉപഭോക്താക്കളിൽ വർOനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വില വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്കിടയിൽ വാങ്ങലുകളിൽ ചെറിയ ഇടിവ് പ്രതീക്ഷിക്കാമെങ്കിലും പുതിയ വില ശ്രേണിയുമായി ഉപഭോക്താക്കൾ പൊരുത്തപ്പെടുമ്പോൾ അത്തരം ഇടിവുകൾ സാധാരണയായി ഹ്രസ്വകാലത്തേക്കായിരിക്കുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. ‘സ്വർണ്ണ വിനിമയ ഇടപാടുകളിൽ കാര്യമായ വർധനവൊന്നും ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇത് ഉപഭോക്താക്കൾ അവരുടെ സ്വർണ്ണ ആസ്തികൾ കൈവശം വച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. അതിന്റെ നിലനിൽക്കുന്ന മൂല്യത്തിലും സ്ഥിരതയിലും അവർ വിശ്വസിക്കുന്നതിന്റെ ശക്തമായ അടയാളമാണിത്,’ അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്തിയിട്ടും ഉപഭോക്തൃ വികാരം സ്ഥിരതയോടെ തുടരുന്നുവെന്ന് അഹമ്മദ് പറഞ്ഞു. Advertisement ഈ വർഷം മാത്രം സ്വർണ വിലയിൽ അഭൂതപൂർവമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2025 ൽ മാത്രം 23% വർധനവാണ് സ്വർണ വിലയിൽ ഉണ്ടായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണത്തിന് 50 % വർധനവുണ്ടായപ്പോൾ സ്വർണത്തിന്റെ വില മൂന്ന് വർഷത്തിനുള്ളിൽ 100 % കുതിച്ചുയർന്നു. 2022 ഒക്ടോബർ 10 ന്, ഔൺസിന് സ്വർണ്ണത്തിന്റെ വില 1,704 യു എസ് ഡോളർ ആയിരുന്നു. ഇതാണ് ഇപ്പോൾ ഔൺസിന് 3400 ഡോളർ എന്ന നിലയിലേക്ക് എത്തിയിരിക്കുന്നത്. വെറും രണ്ടര വർഷത്തിനുള്ളിൽ ഇരട്ടിയായിട്ടാണ് സ്വർണ വില വർധിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version