ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍
ദോഹ: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍. അക്രമം, ഭീകരത, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ നിരസിക്കുന്ന ഖത്തറിന്റെ നിലപാടും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.
ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും, ഇന്ത്യന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഖത്തര്‍ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)