കശ്മീരിൽ ഭീകരാക്രമണം: 27 പേർ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക വിവരം; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റൻസ് ഫ്രണ്ട്
ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക വിവരം. വെടിവെപ്പിൽ ഇരുപത് പേർക്ക് പരുക്കേറ്റു. മലയാളികൾ ഉൾപ്പെടെ നിരവധി വിനോദ സഞ്ചരികൾ കുടുങ്ങി കിടക്കുന്നതായി വിവരം. ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി അപലപിച്ചു. ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീരിൽ എത്തി. മരണസംഖ്യ ഉയർന്നേക്കുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല എക്‌സിൽ കുറിച്ചു. 2019 ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരക്രമണമാണ് ജമ്മു കശ്മീരിൽ ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രാദേശിക സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്)
ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കും. എൻഐഎ സംഘം നാളെ രാവിലെ സ്ഥലത്ത് പരിശോധന നടത്തും. മരണസംഖ്യ കണക്കാക്കിവരുന്നതേയുള്ളൂവെന്നും കഴിഞ്ഞവർഷങ്ങൾക്കിടെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി വ്യക്തമാക്കി.
പഹൽഗാമിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് തങ്ങൾ വാർത്ത അറിഞ്ഞതെന്നും അങ്ങോട്ട് പോകാൻ സാധിക്കില്ലെന്നാണ് വിവരം ലഭിച്ചതെന്നും പ്രദേശത്തുള്ള മലയാളി സെബിൻ പറഞ്ഞു. തങ്ങൾ തിരിച്ച് ശ്രീനഗറിലേക്ക് എത്തിയെന്നും സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി സ്വദേശിയാണ് സെബിൻ. പെഹൽഗാമിൽ ധാരാളം മലയാളികൾ ഉണ്ടെന്ന് മറ്റൊരു മലയാളി സഞ്ചാരി അഡ്വ ജിഞ്ചു ജോസും പറഞ്ഞു.
പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റാനും മൃതദേഹങ്ങൾ ബേസ് ക്യാമ്പിലേക്ക് എത്തിക്കാനുമുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായാണ് വിവരം. സൈനിക വേഷത്തിലെത്തിയ മൂന്ന് ഭീകരർ വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)