
ഖത്തറില്‍ തൊഴിലന്വേഷിക്കുകയാണോ? അക്കൗണ്ടിംഗ് മേഖലയില്‍ ജോലി ഒഴിവ്, ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം, മറ്റ് ഒഴിവുകളറിയാം…
- ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് അക്കൗണ്ടിംഗ്-മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം.
അപേക്ഷകര്‍ നിലവില്‍ ഖത്തറിലുള്ളവരായിരിക്കണം. NOC നിര്‍ബന്ധം. സാധുതയുള്ള ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരിക്കണം. യോഗ്യതയുള്ളവര്‍ [email protected] എന്ന ഇമെയിലിലേക്ക് വിശദമായ സിവി/ ബയോഡാറ്റ അയക്കുക.
2.ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ദാന ഹൈപ്പര്‍മാര്‍ക്കറ്റിലെ നിരവധി ജോലി ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു. എച്ച്ആര്‍ മാനേജര്‍, അക്കൗണ്ട്‌സ് മാനേജര്‍, സ്റ്റോര്‍ മാനേജര്‍ , ഫ്രഷ് ഫുഡ് മാനേജര്‍, സൂപ്പര്‍വൈസര്‍, ബുച്ചര്‍, ഫിഷ്‌മോംഗര്‍, വെയര്‍ഹൗസ് മാനേജര്‍ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. മെയ് 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷകര്‍ക്ക് ഹൈപ്പര്‍മാര്‍ക്കറ്റിലോ റീട്ടെയില്‍ വ്യവസായത്തിലോ പരിചയം ഉണ്ടായിരിക്കണം. ആശയവിനിമയ വൈദഗ്ധ്യം വേണം. താല്‍പര്യമുളളവര്‍ വിശദമായ ബയോഡാറ്റ [email protected] എന്ന ഇമെയിലേക്ക് അയക്കുക
3.ദോഹ: ഖത്തറില്‍ ലൈഫ് ഗാര്‍ഡിന്റെ ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സാധുതയുള്ള ലൈഫ് ഗാര്‍ഡ് ലൈസന്‍സ് ഉണ്ടായിരിക്കണം. സാധുതയുള്ള എന്‍ഒസി നിര്‍ബന്ധം. ഉടന്‍ തന്നെ ജോലിക്ക് ജോയിന്‍ ചെയ്യാന്‍ കഴിയുന്നവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട് മേഖലയില്‍ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്.
താല്‍പര്യമുള്ളവര്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കുക. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്നവരെ ബന്ധപ്പെടുന്നതാണ്.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)