
പ്രവാസികൾ ശ്രദ്ധിക്കുക; വിസ റദ്ദാക്കിയാലും യുഎഇയിലെ അക്കൗണ്ട് ക്ലോസ് ആകില്ല
യുഎഇയിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഒരു ബാങ്ക് അക്കൗണ്ട് എന്നത് ദൈനംദിന സാമ്പത്തിക ഇടപാടുകൾക്കും ശമ്പളം സ്വീകരിക്കുന്നതിനും പണം നാട്ടിലേക്ക് അയക്കുന്നതിനും അത്യാവശ്യമായ ഒരു ഘടകമാണ്. യുഎഇയിൽ വിസ റദ്ദാക്കിയ ശേഷം ഒരാൾക്ക് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുമോ? ജോലി നഷ്ടപ്പെട്ട ഒരാൾക്ക് വിസ റദ്ദാക്കിയാലും ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുമോ ? ദുബായ് വിട്ട് പോകുന്ന പല പ്രവാസികളുടെയും മുന്നിലുള്ള ഒരു ചോദ്യം ആയിരിക്കും ഇത്.യുഎഇയിലെ നിയമങ്ങൾ അനുസരിച്ച് വിസ റദ്ദാക്കിയാൽ ഉടൻ തന്നെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കില്ല. അക്കൗണ്ട് ഉടമയുടെ അഡ്രസ്സ് അറിയാമെങ്കിൽ അക്കൗണ്ട് പ്രവർത്തിക്കും . യുഎഇ സെൻട്രൽ ബാങ്കിന്റെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് അക്കൗണ്ടുകൾ നിർത്തണോ, പ്രവർത്തിക്കണോ എന്ന് തീരുമാനിക്കുന്നത്. ഒരാളുടെ വിസ റദ്ദാക്കിയാലും യുഎഇയിലെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കും. അക്കൗണ്ട് ഉടമ അക്കൗണ്ട് ഉപയോഗിക്കുകയും ബാങ്കുമായി ബന്ധം നിലനിർത്തുകയും വേണം. എന്നാൽ, താമസിക്കുന്നതിനുള്ള വിസ റദ്ദാക്കിയാൽ അക്കൗണ്ടിനെ നോൺ-റെസിഡന്റ് അക്കൗണ്ടായി മാറ്റാൻ സാധ്യതയുണ്ട്. ഇതിന് ചില നിബന്ധനകളും വ്യവസ്ഥകളും ഉണ്ടാകും.
Comments (0)