Posted By user Posted On

രണ്ട് വരി പാത, യാത്രാ സമയം 12 ൽ നിന്ന് 4 മിനിറ്റായി കുറയും; യുഎഇയില്‍ പുതിയ പാലം

യുഎഇയില്‍ പുതിയ പാലം, ഇനി യാത്രാ സമയം 12 മിനിറ്റില്‍ നന്ന് നാല് മിനിറ്റായി കുറയും. ഇൻഫിനിറ്റി ഭാഗത്തേക്ക് ജുമൈറ സ്ട്രീറ്റിനെ അൽ മിനാ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നതാണ് പാലം. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) ഉദ്ഘാടനം ചെയ്തു. 985 മീറ്റർ വിസ്തൃതിയുള്ള പാലത്തിൽ രണ്ട് വരി പാതകളുണ്ടെന്നും മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് വരെ ഗതാഗതം സാധ്യമാകുമെന്നും ആര്‍ടിഎ അറിയിച്ചു. ഷെയ്ഖ് റാഷിദ് റോഡിന്റെയും ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിന്റെയും ജങ്ഷനിൽ നിന്ന് അൽ മിന സ്ട്രീറ്റിലെ ഫാൽക്കൺ ഇന്റർസെക് ഷൻ വരെ 4.8 കിലോമീറ്റർ നീളമുള്ള അൽ ഷിന്ദഗ കോറിഡോർ മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമാണ് ഈ പാലം. ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതോടൊപ്പം ജുമൈറ സ്ട്രീറ്റിൽ നിന്ന് അൽ മിനാ സ്ട്രീറ്റ് വഴി ഇൻഫിനിറ്റി പാലത്തിലേക്ക് യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവരുടെ യാത്രാ സമയം 12 മിനിറ്റിൽ നിന്ന് 4 മിനിറ്റായി (67%) കുറയ്ക്കുകയും ചെയ്യും. ട്രാഫിക് സിഗ്നലുകളില്ലാത്തതിനാൽ പാലത്തിലൂടെ തടസമില്ലാത്ത ഗതാഗതം ഉറപ്പാക്കാനാകും. നഗര ജനസംഖ്യ വർധിച്ചുവരുന്ന സാഹചര്യത്തിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ദുബായ് നേതൃത്വത്തിന്റെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ആർ‌ടി‌എ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6gയുഎഇയില്‍ പുതിയ പാലം, ഇനി യാത്രാ സമയം 12 മിനിറ്റില്‍ നന്ന് നാല് മിനിറ്റായി കുറയും. ഇൻഫിനിറ്റി ഭാഗത്തേക്ക് ജുമൈറ സ്ട്രീറ്റിനെ അൽ മിനാ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നതാണ് പാലം. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) ഉദ്ഘാടനം ചെയ്തു. 985 മീറ്റർ വിസ്തൃതിയുള്ള പാലത്തിൽ രണ്ട് വരി പാതകളുണ്ടെന്നും മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് വരെ ഗതാഗതം സാധ്യമാകുമെന്നും ആര്‍ടിഎ അറിയിച്ചു. ഷെയ്ഖ് റാഷിദ് റോഡിന്റെയും ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിന്റെയും ജങ്ഷനിൽ നിന്ന് അൽ മിന സ്ട്രീറ്റിലെ ഫാൽക്കൺ ഇന്റർസെക് ഷൻ വരെ 4.8 കിലോമീറ്റർ നീളമുള്ള അൽ ഷിന്ദഗ കോറിഡോർ മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമാണ് ഈ പാലം. ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതോടൊപ്പം ജുമൈറ സ്ട്രീറ്റിൽ നിന്ന് അൽ മിനാ സ്ട്രീറ്റ് വഴി ഇൻഫിനിറ്റി പാലത്തിലേക്ക് യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവരുടെ യാത്രാ സമയം 12 മിനിറ്റിൽ നിന്ന് 4 മിനിറ്റായി (67%) കുറയ്ക്കുകയും ചെയ്യും. ട്രാഫിക് സിഗ്നലുകളില്ലാത്തതിനാൽ പാലത്തിലൂടെ തടസമില്ലാത്ത ഗതാഗതം ഉറപ്പാക്കാനാകും. നഗര ജനസംഖ്യ വർധിച്ചുവരുന്ന സാഹചര്യത്തിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ദുബായ് നേതൃത്വത്തിന്റെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ആർ‌ടി‌എ വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version