Posted By user Posted On

രക്ഷകർത്താക്കളെ ശ്രദ്ധിക്കുക; യുഎഇയിലെ സ്കൂൾ ബസുകളിൽ പുതിയ സുരക്ഷാ ഫീച്ചറുകൾ

യുഎഇയിലെ സ്കൂൾ ബസുകളിൽ സുരക്ഷ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഏപ്രിൽ 15 മുതൽ യു.എ.ഇയിലെ സ്കൂൾ ബസ്സുകളിൽ തീ അണയ്ക്കുന്ന സംവിധാനം നിർബന്ധമാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് ഈ നിയമം നടപ്പാക്കുന്നത്. പുതിയ നിയമം അനുസരിച്ച്, എല്ലാ സ്കൂൾ ബസ്സുകളിലും എഞ്ചിനിൽ തീ കത്തിയാൽ ഉടൻ കണ്ടുപിടിക്കാനും തനിയെ അണയ്ക്കാനുമുള്ള സംവിധാനം ഉണ്ടായിരിക്കണം.യു.എ.ഇയിലെ വ്യവസായ, സാങ്കേതിക മന്ത്രാലയം ആണ് ഈ നിയമം കൊണ്ടുവന്നത്. മന്ത്രാലയം അംഗീകരിച്ച തീ അണയ്ക്കുന്ന സംവിധാനം ഇല്ലാത്ത സ്കൂൾ ബസ്സുകൾക്ക് ഏപ്രിൽ 15, 2025 മുതൽ പെർമിറ്റ് നൽകില്ല. കുട്ടകളുടെ സുരക്ഷക്കാണ് യുഎഇ മുൻഗണന നല‍കുന്നത്. സിംഗിൾ ഡെക്ക്, ഡബിൾ ഡെക്ക്, തുടങ്ങിയ വലിയ വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്. എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം എന്ന് മന്ത്രാലയം അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version