Posted By user Posted On

യുഎഇയിലെ 18 ഇടങ്ങളിൽ സ്മാർട്ട് പാർക്കിങ്; ഗേറ്റോ ക്യൂവോ ടിക്കറ്റോ ഇല്ല, പാർക്കിങ് ഫീസ് സാലിക്ക് അക്കൗണ്ട് വഴി

ദുബായിലെയും ഷാർജയിലെയും 18 പാർക്കിങ് ഏരിയകൾ അടുത്ത ആഴ്ച മുതൽ സ്മാർട്ട് പാർക്കിങ് സിസ്റ്റം നടപ്പിലാക്കുന്നു. ഇവിടെ ആളുകൾക്ക് വാഹനങ്ങളുമായി വരാം, പാർക്ക് ചെയ്യാം, തിരികെ വന്ന് വാഹനവുമായി പോകാം. നിങ്ങളുടെ വാഹനം തടയാൻ ഗേറ്റോ, ഗേറ്റിനു മുമ്പിലെ വലിയ ക്യൂവോ, പാർക്കിങ് ടിക്കറ്റോ ഒന്നുമില്ലാതെ സുഖസുന്ദരമായി വാഹനം പാർക്ക് ചെയ്യാം.യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ പാർക്കിങ് ഓപ്പറേറ്ററായ പാർക്കോണിക്, ദുബായിലെ റോഡ് ടോൾ ഓപ്പറേറ്ററായ സാലിക്കുമായി ചേർന്നാണ് പുതിയ സ്മാർട്ട് പാർക്കിങ് സിസ്റ്റം നടപ്പിലാക്കിയിരിക്കുന്നത്. 18 പുതിയ സ്ഥലങ്ങളിൽ ഇത് പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. പാർക്കിങ് ഫീസ് നിങ്ങളുടെ സാലിക് അക്കൗണ്ട് വഴി ഈടാക്കുന്ന ഓട്ടോമാറ്റിക് പാർക്കിങ് പേയ്മെൻ്റ് സംവിധാനമാണ് ഇതിൻ്റെ സവിശേഷത.സാലിക്കിൻ്റെ പേയ്മെൻ്റ് സിസ്റ്റം പാർക്കോണിക്കിൻ്റെ സ്മാർട്ട് പാർക്കിങ് സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നത് ഒരു യഥാർഥ കോൺടാക്റ്റ്ലെസ് പാർക്കിങ് അനുഭവത്തിന് വഴിയൊരുക്കുന്നുവെന്ന് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. ഉപയോക്താക്കൾക്ക് പാർക്കോണിക് ആപ്പ് വഴി പണമടയ്ക്കാം, ഓൺ-സൈറ്റ് ക്യുആർ കോഡ് സ്‌കാൻ ചെയ്യാം, മുൻകൂർ പണമടച്ചില്ലെങ്കിൽ സാലിക് അക്കൗണ്ടിൽ നിന്ന് പാർക്കിങ് ഫീസ് സ്വയമേവ കുറയ്ക്കുന്ന സംവിധാനം സ്വീകരിക്കാം.

പാർക്കോണിക്കിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് അനുസരിച്ച്, പുതുതായി സ്മാർട്ട് പാർക്കിങ് നടപ്പിലാക്കിയ സ്ഥലങ്ങൾ ഇവയാണ്:
യൂണിയൻ കോപ്പ്, നാദ് അൽ ഹമർ
ഹീര ബീച്ച്, ഷാർജ
പാർക്ക് ഐലന്റ്‌സ്
യൂണിയൻ കോപ്പ്, അൽ തവാർ
യൂണിയൻ കോപ്പ്, സിലിക്കൺ ഒയാസിസ്
യൂണിയൻ കോപ്പ്, അൽ ഖൂസ്
യൂണിയൻ കോപ്പ്, അൽ ബർഷ
യൂണിയൻ കോപ്പ്, മൻഖൂൾ
ലുലു, അൽ ഖുസൈസ്
മറീന വാക്ക്
വെസ്റ്റ് പാം ബീച്ച്
ദി ബീച്ച് ജെബിആർ
ഓപസ് ടവർ
അസൂർ റെസിഡൻസ്
യൂണിയൻ കോപ്പ്, ഉം സുഖീം

പാർക്കോണിക് നിലവിൽ യുഎഇയിലുടനീളം 150 ലധികം പാർക്കിങ് സ്ഥലങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ദുബായിലെ പാം ജുമൈറ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ജെബിആറിലെ ബീച്ച്, അബുദാബിയിലെ സാദിയാത്ത് ബീച്ച്, ഷാർജയിലെ അൽ ഖസ്ബ എന്നിവയാണ് ഇവയിൽ ഏറ്റവും ജനപ്രിയമായ പാർക്കിങ് ഇടങ്ങൾ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version