എസ്ദാൻ ഒയാസിസിലേക്ക് ഇനി വേഗമെത്താം; അൽ വക്രയിൽ നിന്ന് ദോഹ മെട്രോ ലിങ്ക് ബസ് സർവീസ് നാളെ തുടങ്ങും
ദോഹ: അൽ വുഖൈറിലെ എസ്ദാൻ ഒയാസിസിലേക്ക് മെട്രോലിങ്ക് ബസ് സർവീസ് ആരംഭിച്ച് ഖത്തർ റെയിൽ. നാളെ മുതലാണ് അൽ വക്ര സ്റ്റേഷനിൽ നിന്ന് അൽ വുഖൈറിലെ എസ്ദാൻ ഒയാസിസിലേക്ക് പുതിയ ബസ് റൂട്ട് ആരംഭിക്കുന്നത്. മെട്രോലിങ്ക് എം135 എന്ന നമ്പറിലുള്ള ബസ് ആണ് സർവീസ് നടത്തുക. ആയിരക്കണക്കിന് ആളുകൾ താമസിക്കുന്ന അൽ വുഖൈറിലെ എസ്ദാൻ ഒയാസിസിലെ താമസക്കാർക്ക് മെട്രോ സർവീസ് എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പുതിയ ബസ് സർവീസ് ആരംഭിക്കുന്നത്. സർവീസ് നടത്തുന്ന മെട്രോലിങ്ക് ബസിന് അൽ മെഷാഫ് ഹെൽത്ത് സെന്റർ, അൽ വുഖൈർ സെക്കൻഡറി സ്കൂൾ, ലയോള ഇന്റർനാഷണൽ സ്കൂൾ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ അനവധി ആളുകൾക്ക് സഹായകമാകുന്നതാണ് ഈ പുതിയ സർവീസ്. ഇതിലൂടെ വക്രയിലെ മെട്രോ റെയിൽവേ സ്റ്റേഷനിൽ ആളുകൾക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ സാധിക്കും. മെട്രോ തുടങ്ങുന്ന വക്രയിൽ നിന്ന് ദോഹയുടെ വിവിധ ഭാഗങ്ങളിലേക്ക് മെട്രോ ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഈ ബസ് സർവീസിലൂടെ യാത്രക്കാർക്ക് എളുപ്പത്തിൽ ലഭിക്കുന്നത്. ദോഹ മെട്രോ സ്റ്റേഷനുകളുടെ 2 മുതൽ 5 കിലോമീറ്റർ ചുറ്റളവിലുള്ള ഖത്തർ റെയിൽ ഉപഭോക്താക്കളെ ബന്ധിപ്പിക്കുന്ന സൗജന്യ ഫീഡർ ബസ് ശൃംഖലയാണ് മെട്രോലിങ്ക്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)