ഡോളർ ഇടിഞ്ഞിട്ടും രക്ഷയില്ല, ഏറ്റവും മോശം പ്രകടനം നടത്തുന്ന രണ്ടാമത്തെ ഏഷ്യൻ കറൻസിയായി രൂപ
ഏഷ്യയിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസിയായി ഇന്ത്യൻ രൂപ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്പര താരിഫ് ഏർപ്പെടുത്തിയതിനെത്തുടർന്ന് ഉണ്ടായ മാന്ദ്യ സൂചനയെ തുടർന്ന് ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച രണ്ടാമത്തെ കറൻസിയായി രൂപ. വിദേശ നിക്ഷേപകരിൽ നിന്നുള്ള മോശമായ പ്രകടനം കൂടിയായപ്പോൾ ഡോളർ ഇടിഞ്ഞിട്ടും രൂപ ദുർബലമായി തുടരുകയാണ്. കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ന് രൂപയുടെ മൂല്യം ഏപ്രിൽ 1 ലെ നിലവാരത്തിൽ നിന്ന് 0.73 ശതമാനം ഇടിഞ്ഞു. ഇത് ഏഷ്യയിലെ ഏറ്റവും ദുർബലമായ വിനിമയ നിരക്കായി മാറി. ഇതേ കാലയളവിൽ ഇന്തോനേഷ്യൻ റുപ്പിയ 1.40 ശതമാനം ഇടിഞ്ഞിരുന്നു. എന്നാൽ മറ്റ് ചില പ്രധാന കറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ രൂപയുടെ മൂല്യം മെച്ചപ്പെട്ടതായി കാണാം. ഡോളറിനെതിരെ ദക്ഷിണാഫ്രിക്കൻ റാൻഡ് 4.31 ശതമാനവും, ബ്രസീലിയൻ റിയൽ 3.45 ശതമാനവും, നോർവീജിയൻ ക്രോൺ 1.60 ശതമാനവും, ഓസ്‌ട്രേലിയൻ ഡോളർ 0.92 ശതമാനവും, മെക്സിക്കൻ പെസോ 0.85 ശതമാനവും ഇടിഞ്ഞിട്ടുണ്ട്.
ഏപ്രിൽ 2 ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധിക നികുതി പ്രഖ്യാപിച്ചു. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 34 ശതമാനവും, യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഇറക്കുമതിക്ക് 20 ശതമാനവും, ദക്ഷിണ കൊറിയയ്ക്ക് 25 ശതമാനവും, ഇന്ത്യയ്ക്ക് 26 ശതമാനവും, ജപ്പാന് 24 ശതമാനവും, തായ്‌വാനെ 32 ശതമാനവും നികുതി ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. തുടർന്ന് ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ കുത്തനെ ഇടിഞ്ഞു, ഇത് ഇന്ത്യയിൽ നിന്നുള്ള വിദേശ നിക്ഷേപം നഷ്ടമാകാനുള്ള പ്രധാന കാരണമായി. എന്നാൽ യുഎസ് പ്രതീക്ഷിച്ചതിലും ഉയർന്ന താരിഫ് ഏർപ്പെടുത്തിയതിനെത്തുടർന്ന് ഡോളർ സൂചികയും കുത്തനെ ഇടിഞ്ഞു, ഇത് രൂപയുടെ ഇടിവ് കുറച്ചിട്ടുണ്ട്.
എന്നാൽ ഇന്നലെ ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങൾക്കുമുള്ള താരിഫുകൾ 90 ദിവസത്തെ ‘താൽക്കാലികമായി നിർത്തലാക്കുമെന്ന്’ ട്രംപ് പ്രഖ്യാപിച്ചു. ഇത് വിപണിയെ ഉയർത്തിയെങ്കിലും വിദേശ നിക്ഷേപകർ പിൻവലിഞ്ഞതോടെ രൂപ ദുർബലമായി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)