മൊബൈൽ ഫോൺ പാടില്ല, ഹാജർ ഇനി ഇങ്ങനെ; പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കർശന നിർദേശങ്ങളുമായി യുഎഇ
അധ്യയന വർഷത്തിൽ പൊതു, സ്വകാര്യ സ്കൂളുകൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം. മൂന്നാമത്തെയും അവസാനത്തെയുമായ ടേമിലേക്ക് വിദ്യാർഥികൾ, അധ്യാപകർ, സാങ്കേതിക സംഘങ്ങൾ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ എന്നിവരുടെ തിരിച്ചുവരവ് സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളുമാണ് പുറത്തിറക്കിയത്. അധ്യയന വർഷത്തിന്റെ മൂന്നാം പാദം ഈ മാസം 14 ന് ഷെഡ്യൂൾ ചെയ്തതുപോലെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പുതിയ നിർദേശങ്ങൾ:
വിദ്യാർഥികൾ സ്കൂൾ പരിസരത്ത് മൊബൈൽ ഫോണുകൾ അല്ലെങ്കിൽ ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. അത്തരം വസ്തുക്കൾ കണ്ടുകെട്ടുകയും ഓദ്യോഗിക പെരുമാറ്റ നയം അനുസരിച്ച് നടപടി സ്വീകരിക്കുകയും ചെയ്യും. ഐപാഡുകളുടെ ഉപയോഗവും കർശനമായി നിരോധിച്ചു. എങ്കിലും പൂർണമായും ചാർജ് ചെയ്ത ലാപ്‌ടോപ് (വ്യക്തിഗതമോ മന്ത്രാലയം നൽകിയതോ) ഉൾപ്പെടെ ആവശ്യമായ എല്ലാ സ്കൂൾ സാധനങ്ങളും വിദ്യാർഥികൾ കൊണ്ടുവരേണ്ടതുണ്ട്.
∙ ഹാജറിലും കർശന നടപടി
എല്ലാ വിദ്യാർഥികൾക്കും ഹാജർ കൃത്യമായി ഉണ്ടായിരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ഇതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങളും ആവശ്യകതകളും സ്കൂളുകൾ രക്ഷിതാക്കളെ ഇ-മെയിൽ, എസ്എംഎസ് വഴി അറിയിച്ചിട്ടുണ്ട്. ഓരോ ക്ലാസിനും ഹാജർ രേഖപ്പെടുത്തുമെന്ന് സ്കൂൾ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ക്ലാസുകൾ ഒരുദിവസം വിദ്യാർഥിക്ക് നഷ്ടപ്പെട്ടാൽ അത് മുഴുവൻ ദിവസത്തെ ഹാജർ നഷ്ടപ്പെട്ടതിന് തുല്യമാകും. സ്കൂൾ സന്ദർശിക്കുന്ന രക്ഷിതാക്കൾ ഔപചാരിക വസ്ത്രം ധരിക്കുകയും തിരിച്ചറിയൽ രേഖ ഹാജരാക്കുകയും വേണം. റിസപ്ഷനിൽ അവരുടെ വിശദാംശങ്ങൾ റജിസ്റ്റർ ചെയ്യുകയും വേണമെന്നും മന്ത്രാലയം നിർദേശിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)