അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; യുഎഇ യാത്രകൾ ഇനി എളുപ്പം
ദുബായ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് അഞ്ച് വർഷത്തെ ടൂറിസ്റ്റ് വിസയാണ്. സന്ദർശകർക്ക് വർഷത്തിൽ പല തവണ ദുബായിലേക്ക് വരാനും പ്രാദേശിക സ്പോൺസറുടെ ആവശ്യമില്ലാതെ 180 ദിവസം വരെ ദുബായിൽ തങ്ങാനും ഈ വിസ ഉപയോഗിച്ച് സാധിക്കും. ദുബായുടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് വഴി നിങ്ങൾക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുമ്പോൾ കാലയളവ് നമുക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.നിങ്ങൾ ബിസിനസ്സിനായി പതിവായി ദുബായ് സന്ദർശിക്കാനാണെങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണെങ്കിലും ഈ വിസ തെരഞ്ഞെടുക്കുന്നത് നല്ല തീരുമാനം ആയിരിക്കും. അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പരിശോധിക്കാം.
- കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ള പാസ്‌പോർട്ട് അപേക്ഷകന് ഉണ്ടായിരിക്കണം
- അപേക്ഷകൻ താമസിക്കുന്ന സ്ഥലത്തിന്റെ രേഖ ഉണ്ടായിരിക്കണം.
- രാജ്യം വിട്ട് പോകാൻ വേണ്ടിയുള്ള ടിക്കറ്റ് കെെവശം ഉണ്ടായിരിക്കണം
- യുഎഇയിൽ സാധുവായ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം.
- 4,000 യുഎസ് ഡോളറിന്റെ ബാങ്ക് ബാലൻസ് സ്റ്റേറ്റ്മെന്റ് അപേക്ഷകൻ കാണിക്കണം
- 90 ദിവസത്തെ തുടർച്ചയായ താമസം എവിടെയാമെന്ന് കാണിക്കണം. ഇനി അത് 90 ദിവസത്തേക്ക് കൂടി നീട്ടുകയാണെങ്കിൽ അതിനുള്ള സൗകര്യവും ഏർപ്പെടുത്തിയായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്.
വിസ ഉപയോഗിച്ച് എത്ര കാലം യുഎഇയിൽ ഒരാൾ തങ്ങാൻ സാധിക്കും. ?
അപേക്ഷകർക്ക് ഒരു വർഷത്തിൽ 90 ദിവസത്തിൽ കൂടുതൽ തുടർച്ചയായി യുഎഇയിൽ തങ്ങാൻ കഴിയില്ലെന്നാണ് gdrfa നൽകുന്ന വിശദീകരണം. പരമാവധി ഒരു വർഷത്തിൽ 180 ദിവസം നിൽക്കാൻ സാധിക്കും.
ഇനി വിസയ്ക്ക് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട ആവശ്യമായ രേഖകൾ എന്തെല്ലാം ആണ്.
ഒരു സിംഗിൾ ഫോട്ടോ.
ആറ് മാസത്തേക്ക് സാധുതയുള്ള പാസ്‌പോർട്ട് പകർപ്പ്.
ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്.
ആരോഗ്യ ഇൻഷുറൻസ് വിശദാംശങ്ങൾ.
മടക്കയാത്ര ടിക്കറ്റ്
ഈ കാര്യങ്ങൾ കെെവശമുണ്ടെങ്കിൽ നമുക്ക് അഞ്ച് വർഷത്തെ ടൂറിസ്റ്റ് വിസക്കായി അപേക്ഷിക്കാം.ദുബായിലെ അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
GDRFA വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സെറ്റ് തുറന്ന് വളരെ വേഗത്തിൽ വിസക്കായി അപേക്ഷിക്കാൻ സാധിക്കും.
അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ എടുക്കുന്നതിന്റെ ചെലവ് എത്രയായിരിക്കും?
അപേക്ഷകൻ അപേക്ഷാ ഫോമിൽ നൽകിയ വിവരങ്ങളുടെയും, താമസ കാലയളവും അനുസരിച്ച് വിസയുടെ ആകെ തുക വ്യത്യാസപ്പെടാം എന്നാണ് GDRFA പറയുന്നത്.
- 30 ദിവസത്തെ സന്ദർശന വിസ ഫീസ്: ദിർഹം300 ആണ് വരുന്നത് കൂടെ 5 ശതമാനം വാറ്റ് നൽകണം
- 60 ദിവസത്തെ സന്ദർശന വിസ ഫീസ്: ദിർഹം500 ആണ് വരുന്നത് കൂടെ 5 ശതമാനം വാറ്റ് നൽകണം
- 90 ദിവസത്തെ സന്ദർശന വിസ ഫീസ്: ദിർഹം700 ആണ് വരുന്നത് കൂടെ 5 ശതമാനം വാറ്റ് നൽകണം.
ആരോഗ്യ ഇൻഷുറൻസ് എടുക്കുമ്പോഴുള്ള ചെലവുകൾ എങ്ങനെയെന്ന് പരിശോധിക്കാം. - 30 ദിവസത്തെ സന്ദർശക വിസ ലഭിക്കാൻ 40 ദിർഹം നൽകി ആരോഗ്യ ഇൻഷുറൻസ് എടുക്കണം.
- 60 ദിവസത്തെ സന്ദർശക വിസ നേടുന്നതിന് 60 ദിർഹം നൽകി ആരോഗ്യ ഇൻഷുറൻസ് എടുക്കണം.
- 90 ദിവസത്തെ സന്ദർശക വിസ നേടുന്നതിന് 90 ദിർഹം നൽകി ആരോഗ്യ ഇൻഷുറൻസ് എടുക്കണം.
അപേക്ഷിച്ച് കഴിഞ്ഞാൻ എത്ര ദിവസം എടുക്കും വിസ ലഭിക്കാൻ?
രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ വിസ ലഭിക്കും. പരമാവധി അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ വിസ ലഭിക്കുമെന്ന് GDRFA വെബ്സെെറ്റിൽ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)