Posted By user Posted On

കത്തിക്കയറി സ്വര്‍ണവില: ഒറ്റ ദിവസം പവന് കൂടിയത് 2,160 രൂപ, ചരിത്രത്തിലാദ്യം

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2,160 രൂപ വർദ്ധിച്ച് 68,480 രൂപയായി. ഗ്രാമിന് 270 രൂപ വര്‍ധിച്ച് 8,560 രൂപയായി.

ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,000 രൂപയ്ക്ക് മുകളിൽ നൽകണം.

അന്താരാഷ്ട്ര സ്വർണവില 100 ഡോളറിന് മുകളിൽ കയറുന്നതും ചരിത്രത്തിൽ ആദ്യം. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുവ യുദ്ധമാണ് സ്വർണവില കുതിപ്പിന് കളമൊരുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വർണവില വലിയതോതിൽ കുറയുമെന്ന പ്രതീക്ഷയിൽ അഡ്വാൻസ് ബുക്കിംഗ് എടുത്ത സ്വർണ വ്യാപാരികൾ, വലിയ നഷ്ടത്തിലേക്കാണ് കൂപ്പുകുത്തിയത്. ഇന്നലെയും സ്വർണവിലയിൽ വര്‍ധനവുണ്ടായിരുന്നു. ഇന്നലെ 520 രൂപയാണ് വർധിച്ചത്. ഇതോടെ രണ്ട് ദിവസംകൊണ്ട് സ്വർണത്തിനു വർധിച്ചത് 2,680 രൂപയാണ്. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ മാറ്റങ്ങളുണ്ടാകും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version