
ഷവോമി 15 സീരീസ് ഖത്തറിലെ വിപണിയിലും
ദോഹ: സ്മാർട്ഫോൺ പ്രേമികൾ കാത്തിരുന്ന ഷവോമിയുടെ 15 സീരീസ് മൊബൈൽ ഫോണുകൾ ഖത്തറിലേക്കും. ഏറ്റവും പുതിയ അപ്ഡേഷനുകളും കിടിലൻ കാമറിയും സ്റ്റൈലിഷ് ഡിസൈനുകളുമായി വിപണിയിലെത്തിയ ഷവോമി 15 സീരീസ് ഫോണുകൾ കാണാനും പരിചയപ്പെടാനും അടുത്തറിയാനും അപൂർവ അവസരമായി മാൾ ഓഫ് ഖത്തറിൽ പ്രത്യേക റോഡ് ഷോയും ആരംഭിച്ചു. മൊബൈൽ സാങ്കേതിക വിദ്യകളെ തന്നെ പുനർനിർവചിച്ചുകൊണ്ട് അടുത്തിടെ ആഗോള വിപണിയിൽ പുറത്തിറങ്ങിയ ഷവോമിയുടെ മുൻനിര ഉൽപന്നമാണ് 15 സീരീസ് മൊബൈൽ ഫോണുകൾ. ലൈവ് അവതരണം, ഹാൻഡ് ഓൺ എക്സ്പീരിയൻ, എക്സ്ക്ലൂസീവ് പ്രമോഷൻ എന്നിവയോടെയാണ് മാൾ ഓഫ് ഖത്തറിൽ റോഡ് ഷോ പുരോഗമിക്കുന്നത്. മൊബൈൽ ഫോൺ വിപണിയിൽ വിപ്ലവമായി മാറുന്ന ഫീച്ചറുകളുമായാണ് പുത്തൻ ഷവോമി 15, ഷവോമി 15 അൾട്രാ ഫോണുകളെത്തുന്നത്.
വിതരണക്കാരായ ഇന്റർടെക് ഗ്രൂപ് പ്രതിനിധികൾ, ഷവോമി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഷവോമി 15, അൾട്രാ 15 ഫോണുകൾ ഖത്തറിലെ വിപണിയിൽ അവതരിപ്പിച്ചു. ചടങ്ങിൽ ഷവോമിയിൽ നിന്നുള്ള പുതുമുഖക്കാരനായ ഇലക്ട്രിക് വാഹനം എസ്.യു സെവൻ മാക്സും പ്രധാന ആകർഷകമായി. സ്മാർട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന ഷവോമി 15, അൾട്രാ 15 സീരീസുകൾ ഖത്തറിൽ ഇന്റർടെക് വഴി അവതരിപ്പിക്കുന്നത് അഭിമാനകരമാണെന്ന് ചീഫ് ഓപറേറ്റിങ് ഓഫീസർ എൻ.കെ അഷ്റഫ് പറഞ്ഞു. 200 എം.പി കാമറയും, അഡ്വാൻസ്ഡ് എ.ഐ സവിശേഷതകളുമുള്ള പുത്തൻസീരീസ് മൊബൈൽ ഫോൺ ഫോട്ടോഗ്രഫിയിൽ കുതിച്ചുചാട്ടമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)