Posted By user Posted On

ഖത്തറിൽ പൊതു സ്ഥലങ്ങളിൽ വാഹനം കഴുകുന്നത് ശിക്ഷാർഹം; അനുമതി എവിടെയെല്ലാം? എങ്ങനെ?, അറിയാം വിശദമായി

ദോഹ ∙ ഖത്തറിൽ പൊതു, സ്വകാര്യ പാർക്കിങ് സ്ഥലങ്ങളിൽ വാഹനങ്ങൾ കഴുകുന്നത് ശിക്ഷാർഹമാണെന്ന് എത്ര പേർക്ക് അറിയാം? രാജ്യത്തേക്ക് പുതുതായി വരുന്ന പ്രവാസികൾ ഇത്തരം ചട്ടങ്ങളെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കുന്നത്. ലംഘനങ്ങൾ ഒഴിവാക്കാൻ സഹായകമാകും. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റേതാണ് നടപടി. രാജ്യത്തെ വാണിജ്യ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പൊതു, സ്വകാര്യ സ്ഥലങ്ങളിൽ കാർ കഴുകുന്നത് നിരോധിച്ചിരിക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ കാർ കഴുകുമ്പോൾ ഉണ്ടാകുന്ന അനധികൃത പ്രശ്നങ്ങൾ പ്രതിരോധിക്കാനും പൊതു, സ്വകാര്യ പാർക്കിങ് സ്ഥലങ്ങളിൽ പൊതു ശുചിത്വം ഉറപ്പാക്കാനുമാണ് നിരോധനം ഏർപ്പെടുത്തിയത്. ചട്ടം ലംഘിക്കുന്നവർക്കെതിരെ കടുത്ത പിഴ ചുമത്തും. കാർ കഴുകുന്നത് നിരോധിച്ചിരിക്കുന്നത് എവിടെയെല്ലാം, അനുമതി എവിടെയൊക്കെ എന്നിവയെക്കുറിച്ച് വിശദമായി അറിയാം.

∙കാർ കഴുകൽ നിരോധിച്ചിരിക്കുന്നത് എവിടെയെല്ലാം?
രാജ്യത്തെ പൊതു, സ്വകാര്യ പാർക്കിങ് സ്ഥലങ്ങളിൽ പ്രത്യേകിച്ചും മാളുകൾ, വാണിജ്യ സ്ട്രീറ്റുകൾ എന്നിവയുടെ ഔട്ഡോർ ഏരിയകളിൽ വാഹനങ്ങൾ കഴുകുന്നത് നിരോധിച്ചിട്ടുണ്ട്. വില്ലകളുടെയും വീടുകളുടെയും ഗേറ്റുകൾക്ക് പുറത്ത് വച്ച് വാഹനം കഴുകുന്നതും നിരോധിച്ചിട്ടുണ്ട്.

∙ അനുമതി എവിടെയെല്ലാം? എങ്ങനെ?
വാഹന ഉടമകൾക്ക് പൊതു, സ്വകാര്യ പാർക്കിങ് സ്ഥലങ്ങളിൽ വച്ച് കാർ കഴുകണമെങ്കിൽ അംഗീകൃത കമ്പനികൾ മുഖേന മാത്രമേ പാടുള്ളു. അംഗീകൃത കമ്പനികൾക്ക് വാണിജ്യ, കൺസ്യൂമർ മാളുകളുടെ ബേസ്മെന്റ് പാർക്കിങ്ങിൽ വച്ചു മാത്രമേ വാഹനങ്ങൾ കഴുകാൻ അനുമതിയുള്ളു. പാർക്കിങ്ങിനായി എത്ര സ്പേസ് ഉണ്ടെന്നതിനെ അനുസരിച്ചാണ് കാർ കഴുകാൻ ഉചിതമായ സ്ഥലം അനുവദിക്കുന്നത്. സൈറ്റ് ഉൾപ്പെടുന്ന സ്ഥാപനത്തിന്റെ അനുമതിയോടെ വേണമിത്. മിക്ക മാളുകളിലും കാർ കഴുകൽ കമ്പനികളുടെ ജീവനക്കാർ സജീവമാണ്.

∙അംഗീകൃത കമ്പനികൾ പാലിക്കേണ്ട ചട്ടങ്ങൾ
ഡ്രയ്നേജ് പോയിന്റുകളുള്ള സ്ഥലത്ത് വേണം കാർ കഴുകലിന് സ്ഥലം നൽകാൻ. ജീവനക്കാർ വൃത്തിയുള്ള യൂണിഫോം ധരിക്കണമെന്ന് മാത്രമല്ല കമ്പനിയുടെയും തൊഴിലാളിയുടെയും പേര് യൂണിഫോമിൽ പതിക്കുകയും വേണം. കാർ കഴുകുന്ന ഏരിയയിൽ ശുചിത്വം ഉറപ്പാക്കണം. കാർ കഴുകുന്നതിന് ആധുനിക ഉപകരണങ്ങൾ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം. ആവശ്യമായ എല്ലാ ശുചിത്വ മുൻകരുതലുകളും ജീവനക്കാർ പാലിച്ചിരിക്കണം

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version