യുഎഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കി, സാങ്കേതിക തകരാർ; പരിഭ്രാന്തരായി യാത്രക്കാർ
ദുബൈയിലേക്ക് പുറപ്പെട്ട സ്പൈസ്‍ജെറ്റ് വിമാനം സാങ്കേതിക തകരാർ മൂലം അടിയന്തരമായി മസ്കറ്റിലിറക്കി. ഇതോടെ യാത്രക്കാർ മസ്കറ്റ് വിമാനത്താവളത്തിൽ കുടുങ്ങി. മധുരയിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനമാണ് മസ്കറ്റിൽ ഇറക്കിയത്. തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് 12.30ന് മധുരയിൽ നിന്ന് പുറപ്പെട്ട വിമാനം, മൂന്നരയോടെ മസ്കറ്റ് വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്നു. ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നും തുടർ യാത്രയുടെ കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടെന്നും യാത്രക്കാർ ആരോപിച്ചു. മസ്‌കറ്റിൽ നിന്ന് സ്‌പൈസ് ജെറ്റ് വിമാന സർവീസുകൾ ലഭ്യമല്ലാത്തതും യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)