ഹോട്ട് എയർ ബലൂൺ അപകടം: ആളപായമില്ലെന്ന് സ്ഥിരീകരണം, പ്രചരിച്ച കാര്യങ്ങൾ തെറ്റ്
ഹോട്ട് എയർ ബലൂൺ അപകടത്തിൽപ്പെട്ടതിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ദുബൈ പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിൽ രണ്ടുപേർ മരിച്ചതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം 23നാണ് ഹോട്ട് എയർ ബലൂൺ അപകടത്തിൽപ്പെട്ടത്. ബലൂണിലുണ്ടായ വിനോദസഞ്ചാരികൾക്ക് നിസ്സാര പരിക്കുകൾ മാത്രമാണ് സംഭവിച്ചത്. ഉടനടി വൈദ്യസഹായം നൽകുകയും ചെയ്തിരുന്നു. മോശം കാലാവസ്ഥ കാരണമാണ് അപകടമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടക്കുന്നുണ്ട്. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ദുബൈ പൊലീസ് അഭ്യർഥിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)