യുഎഇ: ദേശീയ ദിനാഘോഷത്തിനിടെ സോപ്പ് വെള്ളം തളിച്ചതിന് നിരവധി പേര്‍ക്ക് പിഴ ചുമത്തി
യുഎഇ ദേശീയ ദിനാഘോഷത്തിനിടെ സോപ്പ് വെള്ളം തളിച്ചതിന് പിഴ ചുമത്തി. 14 പേര്‍ക്കെതിരെ ദിബ്ബ അൽ ഫുജൈറ മിസ്‌ഡിമെനർ കോടതിയാണ് പിഴ ചുമത്തിയത്. അൽ ഫഖീത് പ്രദേശത്ത് ദേശീയ ദിനാഘോഷവേളയിൽ വഴിയാത്രക്കാരുടെ മേൽ സോപ്പ് തളിച്ച് പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കിയതാണ് സംഭവം. ഓരോ പ്രതിക്കും 1,000 ദിർഹം വീതം പിഴ ചുമത്തി. സോപ്പുവെള്ളം തളിച്ചതിന് പിന്നാലെ നിരവധി പേരുടെ കണ്ണുകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കി. ദിബ്ബ അൽ ഫുജൈറ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും അവരിൽ 12 പേർക്കെതിരെ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന പ്രവൃത്തികൾ മനഃപൂർവ്വം ചെയ്തതിന് കുറ്റം ചുമത്തുകയും ചെയ്തു. ബാക്കിയുള്ള രണ്ട് പേർക്കെതിരെ ദോഷം വരുത്തിയതിനും കൂടി കേസെടുത്തു. അന്വേഷണത്തിനിടെ, പ്രതികൾ പ്രദേശത്തെ ആളുകളുടെ മേൽ സോപ്പ് തളിക്കുന്നത് താൻ കണ്ടതായി അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥൻ മൊഴി നൽകി. പ്രതികളിൽ ചിലർ കുറ്റം സമ്മതിച്ചപ്പോൾ, മറ്റുള്ളവർ കുറ്റം നിഷേധിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)