Posted By user Posted On

ഫ്രീ ടിക്കറ്റ്, വിസ, താമസം.. ശമ്പളം ലക്ഷങ്ങൾ; യുഎഇയിൽ 100 ഓളം ഒഴിവുകൾ

യുഎഇയിലേക്ക് പുരുഷ നഴ്‌സുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഡെപെക് മുഖേന യു എ ഇയിലെ ഇൻഡസ്ട്രിയൽ മേഖലയിലേക്കാണ് അവസരം വന്നിരിക്കുന്നത്. ആകെ 100 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏപ്രിൽ 15 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. തിരുവനന്തപുരത്ത് നിശ്ചയിച്ചിരിക്കുന്ന ഇന്റർവ്യൂ ഈ മാസ അവസാനം വാരം നടത്തും എന്നാണ് അറിയിച്ചിരിക്കുന്നത്.നഴ്‌സിംഗ് ബിരുദമാണ് അടിസ്ഥാന യോഗ്യത. ഐ സി യു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്‌സിംഗ് എന്നീ മേഖലകളിലൊന്നിൽ അപക്ഷകർക്ക് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. ഡി ഒ എച്ച് ലൈസൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകരുടെ പരമാവധി പ്രായം 40 വയസിൽ കൂടുതലാകാൻ പാടുള്ളതല്ല.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5000 ദിർഹം ശമ്പളമായി ലഭിക്കും. അതായത് ഏകദേശം 1,16,434 രൂപ. വിസ, ടിക്കറ്റ്, താമസം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമാണ്. യോഗ്യരും തൽപരരുമായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്‌പോർട് എന്നിവ gcc@odepc.in എന്ന മെയിൽ ഐഡിയിലേക്ക് ഇ-മെയിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.ജർമ്മനിയിൽ നഴ്‌സാകാം ജർമ്മനിയിലെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള നഴ്‌സ് തസ്തികയിലെ 250 ഒഴിവുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകൾ മുഖേന ഏപ്രിൽ ആറിനകം അപേക്ഷ നൽകണം. ബി.എസ്.സി/ജനറൽ നഴ്‌സിങാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി എസ് സി യോഗ്യതയുളളവർക്ക് തൊഴിൽ പരിചയം ആവശ്യമില്ല.എന്നാൽ ജനറൽ നഴ്‌സിംഗ് പാസ്സായവർക്ക് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. അപേക്ഷകർക്ക് 2025 മെയ് 31 ന് 38 വയസ് കവിയാൻ പാടില്ല. ഷോർട്ട്‌ലിസ്റ്റു ചെയ്യപ്പെടുന്നവർക്കായുളള അഭിമുഖം മെയ് 20 മുതൽ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്‌സ് തസ്തികയിൽ പ്രതിമാസം 2900 യൂറോയുമാണ്.ഇത് യഥാക്രമം 2.15 ലക്ഷം രൂപയും 2.71 ലക്ഷം രൂരയും ആണ്. പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ജർമ്മൻ ഭാഷ പരിജ്ഞാനം നിർബന്ധമില്ല. എന്നാൽ ഇതിനോടകം ജർമ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർ എറണാകുളം/തിരുവനന്തപുരം സെന്ററിൽ ജർമ്മൻ ഭാഷാ പരിശീലനത്തിൽ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്. ഒമ്പതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂർണ്ണമായും സൗജന്യമായിരിക്കും. ജർമ്മനിയിൽ നിയമനത്തിനുശേഷം ബി.2 ലെവൽ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാൻസിൽ ജർമ്മൻ ഭാഷയിൽ എ2 അല്ലെങ്കിൽ ബി1 പാസ്സാവുന്നവർക്ക് 250 യൂറോ ബോണസ്സിനും അർഹതയുണ്ടായിരിക്കും.രജിസ്റ്റേർഡ് നഴ്‌സ് ആകുന്ന മുറയ്ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്. കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. നോർക്ക റൂട്ട്‌സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ കേരള. കൂടുതൽ വിവരങ്ങൾക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version