Posted By user Posted On

ട്രംപിന്‍റെ താരിഫുകൾ സാധനങ്ങള്‍ക്കും സാമഗ്രികള്‍ക്കും യുഎഇയില്‍ വില വര്‍ധിക്കുമോ? വിശദമായി അറിയാം

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് യുഎഇയിൽ 10 ശതമാനം തീരുവ ഏർപ്പെടുത്തിയത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ബഹുമുഖ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെങ്കിലും വളരെ കുറഞ്ഞ അളവിൽ മാത്രമേ ഉണ്ടാകൂവെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, ഈ സാഹചര്യത്തിന്റെ ആഘാതം ഉപഭോക്താക്കൾ വഹിക്കുമെന്ന് ചിലർ അഭിപ്രായപ്പെട്ടു. ബുധനാഴ്ച ട്രംപ് യുഎസിലേക്കുള്ള എല്ലാ ഇറക്കുമതികൾക്കും 10 ശതമാനം അടിസ്ഥാന തീരുവയും നിരവധി രാജ്യങ്ങൾക്ക് ഉയർന്ന തീരുവയും പ്രഖ്യാപിച്ചിരുന്നു. ഇതിൽ ജിസിസി രാജ്യങ്ങൾക്ക് യുഎഇ, സൗദി അറേബ്യ എന്നിവയ്ക്ക് 10 ശതമാനവും ജോർദാനിൽ 20 ശതമാനവും തീരുവയാണ് പ്രഖ്യാപിച്ചത്. ഈ നീക്കം ജിസിസി രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയിൽ ബഹുമുഖ സ്വാധീനം ചെലുത്തുമെന്ന് സാക്‌സോ ബാങ്ക് മെനയുടെ ട്രേഡിങ് ആൻഡ് പ്രൈസിങ് മേധാവി ഹംസ ദ്വീക്കിന്‍റെ അഭിപ്രായപ്പെട്ടു. “സാമ്പത്തിക കാഴ്ചപ്പാടിൽ, താരിഫുകൾ ജിസിസി ബിസിനസുകളുടെ കയറ്റുമതി ചെലവ് വർധിപ്പിക്കുമെന്നും ഇത് അമേരിക്കൻ വിപണിയിൽ മത്സരശേഷിയെ തടസപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നതായി” അദ്ദേഹം പറഞ്ഞു. “ഇത് യുഎസ് വിപണികളെ ആശ്രയിക്കുന്ന ബിസിനസുകളുടെ കയറ്റുമതി അളവിലും വരുമാനത്തിലും കുറവുണ്ടാക്കും. പ്രത്യേകിച്ച്, ദുർബലമായ മേഖലകളാണ് ഇതുവരെ പൂർണമായും വൈവിധ്യവത്കരിക്കപ്പെടാത്തതും അമേരിക്കൻ ഡിമാൻഡിനെ വളരെയധികം ആശ്രയിക്കുന്നതുമെന്ന്” അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആഘാതം വളരെ കുറവായിരിക്കുമെന്നും അവസരങ്ങൾ നൽകുമെന്നും സെഞ്ച്വറി ഫിനാൻഷ്യലിലെ ചീഫ് ഇൻവെസ്റ്റ്‌മെന്‍റ് ഓഫീസർ വിജയ് വലേച്ച ചൂണ്ടിക്കാട്ടി. “യുഎസും ജിസിസി അംഗങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിന്‍റെ താരതമ്യേന കുറഞ്ഞ അളവ് കണക്കിലെടുക്കുമ്പോൾ, അടിസ്ഥാന താരിഫുകൾ ഈ രാജ്യങ്ങളിൽ കാര്യമായ സാമ്പത്തിക സ്വാധീനം ചെലുത്താൻ സാധ്യതയില്ല,” അദ്ദേഹം പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version