ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെ പോലെ മുട്ടില്‍ നടത്തിച്ചു; ടാര്‍ഗറ്റിന്‍റെ പേരില്‍ കടുത്ത തൊഴില്‍ പീഡനം
കൊച്ചി: ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെ പോലെ മുട്ടില്‍ നടത്തിച്ച് ക്രൂരപീഡനം. കൊച്ചി പാലാരിവട്ടത്തെ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സ് സ്ഥാപനത്തിനെതിരെയാണ് പരാതി. ടാര്‍ഗറ്റിന്‍റെ പേരിലാണ് ജീവനക്കാര്‍ കടുത്ത തൊഴില്‍ പീഡനം നേരിട്ടത്. മുട്ടുകാലില്‍ നടത്തിച്ച് നിലത്തുനിന്ന് നാണയങ്ങള്‍ എടുപ്പിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തിന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അതേസമയം, കൊച്ചിയിലെ തൊഴില്‍ പീഡനം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. ലേബര്‍ ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിയെടുക്കും. തൊഴില്‍മേഖലയില്‍ ഇത്തരം പ്രവണതകള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)