Posted By user Posted On

അബുദാബി ബിഗ് ടിക്കറ്റ് ഏപ്രിൽ മാസത്തെ സമ്മാനത്തുക പ്രഖ്യാപിച്ചു

അബുദാബി: ഏപ്രില്‍ മാസത്തെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ സമ്മാനത്തുക പ്രഖ്യാപിച്ചു. ഏപ്രിലിൽ 25 മില്യൺ ദിർഹത്തിന്‍റെ ഉറപ്പായ ഗ്രാൻഡ് പ്രൈസുമായി ആവേശകരമായ ഒരു അവസരമാണ് ബിഗ് ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. ജീവിതം മാറ്റിമറിക്കുന്ന ഈ ജാക്ക്‌പോട്ടിന് പുറമേ, ഈ മാസം ക്യാഷ് പ്രൈസ് ടിക്കറ്റുകൾ വാങ്ങുന്ന ഏതൊരാൾക്കും ആഴ്ചതോറുമുള്ള ഇ-ഡ്രോയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. അഞ്ച് ഭാഗ്യശാലികൾക്ക് 150,000 ദിർഹം ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട പങ്കാളികളുടെ അന്തിമ പട്ടിക മെയ് ഒന്നിന് ബിഗ് ടിക്കറ്റ് വെബ്‌സൈറ്റിൽ പങ്കുവെയ്ക്കും. യോഗ്യത നേടുന്നതിന്, വ്യക്തികൾ ഏപ്രിൽ ഒന്നിനും ഏപ്രിൽ 24 നും ഇടയിൽ ഒറ്റ ഇടപാടിൽ രണ്ടോ അതിലധികമോ ക്യാഷ് ടിക്കറ്റുകൾ വാങ്ങണം

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

ഇതിനുപുറമെ, രണ്ട് ആഡംബര കാറുകളും സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. മെയ് മൂന്നിന് റേഞ്ച് റോവർ വെലാറും ജൂൺ മൂന്നിന് ബിഎംഡബ്ല്യു M440iയും സമ്മാനമായി ലഭിക്കും. ടിക്കറ്റുകൾ www.bigticket.ae എന്ന വെബ്‌സൈറ്റിൽ ഓൺലൈനായോ സായിദ് ഇന്‍റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ എയർപോർട്ടിലെയും കൗണ്ടറുകളിൽ നിന്നോ ലഭ്യമാണ്. എല്ലാ വ്യാഴാഴ്ചയും ആഴ്ചതോറുമുള്ള ഇ-ഡ്രോയിലെ വിജയികളെ പ്രഖ്യാപിക്കും. ഇത് പ്രതീക്ഷകളെ കൂടുതൽ ആവേശഭരിതരാക്കുന്നു. ആഴ്ച 1 ഏപ്രിൽ 1-9: നറുക്കെടുപ്പ് തീയതി ഏപ്രിൽ 10 ആണ്, ആഴ്ച 2 ഏപ്രിൽ 10-16: നറുക്കെടുപ്പ് തീയതി ഏപ്രിൽ 17 ആണ്. ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version