ഖത്തറിൽ ഈദ് അവധിക്ക് ഒപി ക്ലിനിക്കുകൾക്ക് അവധി; എമർജൻസി സേവനങ്ങൾ തുടരും
ദോഹ ∙ ഹമദ് മെഡിക്കൽ കോർപ്പറേഷനും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനും (പിഎച്ച്സിസി) ഈദ് അവധി ദിവസങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള എല്ലാ എമർജൻസി വിഭാഗവും പതിവുപോലെ എല്ലാ ദിവസവും മുഴുവൻ സമയവും പ്രവർത്തിക്കും. എന്നാൽ ഒപി ക്ലിനിക്കുകൾ മാർച്ച് 30 മുതൽ ഏപ്രിൽ 5 വരെ അവധിയായിരിക്കും. ചില ക്ലിനിക്കുകൾ 6, 7 തീയതികളിൽ പ്രവർത്തിക്കുമെങ്കിലും ഏപ്രിൽ 8 ഓടെ മാത്രമേ എല്ലാ ഒപി ക്ലിനിക്കുകളും പൂർണ്ണമായി തുറന്നു പ്രവർത്തിക്കുകയുള്ളൂ. ആംബുലൻസ് സർവീസ്, നസ്മക് കോൾ സെന്റർ എന്നിവ മുഴുവൻ സമയവും പ്രവർത്തിക്കും. പിഎച്ച്സിസിക്ക് കീഴിലുള്ള 31 ആരോഗ്യ കേന്ദ്രങ്ങളിൽ 20 എണ്ണം ഈദ് അവധിക്കാലത്ത് പ്രാഥമിക പരിചരണ സേവനങ്ങൾ നൽകുന്നതിനായി ക്രമീകരിച്ചിട്ടുണ്ട് എന്ന് അധികൃതർ അറിയിച്ചു.
ഈദുൽ ഫിത്റിന്റെ ആദ്യ ദിവസം മുതൽ മരുന്നുകളുടെ ഹോം ഡെലിവറി ഉണ്ടാകില്ലെന്നും ഈദ് നാലാം ദിവസം പുനരാരംഭിക്കുമെന്നും പിഎച്ച്സിസി അറിയിച്ചു.അൽ-വക്ര, അൽ-മത്താർ, അൽ-മഷാഫ്, അൽ-തുമാമ, റൗദത്ത് അൽ-ഖൈൽ, ഒമർ ബിൻ അൽ ഖത്താബ്, അൽ-സദ്, വെസ്റ്റ് ബേ, ലബൈബ്, ഉം സലാൽ, ഗറഫ അൽ-റയ്യാൻ, മദീനത്ത് ഖലീഫ, അബൂബക്കർ അൽ-സിദ്ദിഖ്, അൽ-റയ്യാൻ, മിസൈമീർ, മുഐതർ, അൽ-ഖോർ, അൽ-റുവൈസ്, അൽ-ഷീഹാനിയ എന്നീ 20 ആരോഗ്യ കേന്ദ്രങ്ങളിൽ ഫാമിലി മെഡിസിൻ, സപ്പോർട്ടീവ് സേവനങ്ങൾ ലഭ്യമാകും. അൽ-ജുമൈലിയ ഹെൽത്ത് സെന്റർ 24 മണിക്കൂറും ഓൺ-കോൾ അടിസ്ഥാനത്തിൽ പ്രവർത്തിക്കും
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)