Posted By user Posted On

ഈ പഴങ്ങളും ഭക്ഷണ സാധനങ്ങളും കഴിച്ചാൽ പ്രമേഹത്തെ നിലയ്ക്ക് നിർത്താൻ സാധിക്കും, ശീലമാക്കൂ

ഭക്ഷണത്തിന് മുൻപ് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് എന്ന് പറയുന്നത് എൺപത് മില്ലിഗ്രാമിൽ കുറവായിരിക്കണം. ആഹാരത്തിന് ശേഷമാണെങ്കിൽ പോലും നൂറ്റി നാൽപത് മില്ലിഗ്രാമിൽ കുറവായിരിക്കണം എന്നുള്ളതും ശ്രദ്ധിക്കണം. ഇത്രയും കാര്യം ശ്രദ്ധിച്ചാൽ നമുക്ക് പ്രമേഹത്തെ അതിന്റേതായ പ്രതിരോധം തീർത്ത് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. വീട്ടിൽ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഈ പ്രശ്നങ്ങളെ പരിഹരിക്കാൻ സാധിക്കുന്നു. അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഗോതമ്പ് അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരിൽ പ്രമേഹത്തിന് ഒരിക്കലും വേരുറപ്പിക്കുന്നതിന് സാധിക്കുകയില്ല. ഇത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ രക്ഷിക്കുന്നതും. ഗോതമ്പിൻറെ തവിടടക്കം അടങ്ങിയ ഭക്ഷണമാണ് കഴിക്കാൻ ശ്രദ്ധിക്കേണ്ടത്. എങ്കിൽ പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കി പ്രമേഹമെന്ന വില്ലനെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.പഴങ്ങൾ കഴിക്കുന്നതും പ്രമേഹത്തിനെ നിലക്ക് നിർത്താൻ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതുണ്ട്.

പഴുത്തതോ പച്ചയോ ആയ പഴങ്ങളും ജ്യൂസും മറ്റും കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങൾ നൽകുന്നുണ്ട് എന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതാണ്. ബ്ലൂബെറി, മുന്തിരി എന്നിവയയെല്ലാം സ്ഥിരമാക്കുന്നതിന് ശ്രദ്ധിക്കുക. പ്രമേഹം അടുത്ത് പോലും വരില്ല. മധുരക്കിഴങ്ങ് കഴിക്കുന്നതും പ്രമേഹത്തെ തുരത്തുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ്. പലരും മണ്ണിനടിയിൽ നിന്ന് ലഭിക്കുന്ന കിഴങ്ങ് വർഗ്ഗങ്ങൾ പലപ്പോഴും പ്രമേഹം വർദ്ധിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്. എന്നാൽ മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ ഇത്തരത്തിൽ ഒരിക്കലും സംഭവിക്കുന്നില്ല.

മാത്രമല്ല ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും ഇത് നൽകുന്നുമുണ്ട്. അതിലുപരി മധുരക്കിഴങ്ങ് വേവിച്ച വെള്ളം കുടിക്കുന്നതും ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഓട്സ് കഴിക്കുന്നതിലൂടെ നിയന്ത്രാണാതീതമായ പ്രമേഹം നമുക്ക് നിയന്ത്രിച്ച്‌ നിർത്തുന്നതിന് കഴിയുന്നുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് നൽകുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഓട്സ് ശീലമാക്കാവുന്നതാണ്.

ആരോഗ്യത്തിന്റെ കാര്യത്തിൽ നട്സ് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇത് പലപ്പോഴും ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഗുണങ്ങൾ ചില്ലറയല്ല. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് വീട്ടിലിരുന്ന തന്നെ പ്രമേഹം കുറക്കുന്നതിന് സഹായിക്കുന്ന വഴികളിൽ മികച്ചതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ സ്ഥിരമായി ഇത് കഴിക്കാവുന്നതാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version