യുഎഇ ഫാമിലി വിസിറ്റ് വിസയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് റീഫണ്ട് ചെയ്യാം ഈസിയായി
വർഷങ്ങളായി യുഎഇയിൽ തൊഴിലെടുക്കുന്ന പ്രവാസികളിൽ അധികവും ആളുകൾ തങ്ങളുടെ കുടുംബത്തെ യുഎഇയിലേക്ക്, രാജ്യത്തെ ഫാമിലി വിസിറ്റ് വിസയെടുത്ത് കൊണ്ടുപോകാറുണ്ട്. ഇത്തരത്തിൽ യുഎഇ ഫാമിലി വിസിറ്റ് വിസക്കായി അപേക്ഷിക്കുമ്പോള്‍ റീഫണ്ട് ചെയ്യുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തിരിച്ചു കിട്ടാനുള്ള പ്രക്രിയ പലർക്കും വലിയ ബുദ്ധിമുട്ടായി തോന്നാറുണ്ട്. എന്നാൽ, ഇത് ഒരേ സമയം ലളിതവും എളുപ്പവുമായ പ്രക്രിയയാക്കി മാറ്റാൻ യുഎഇ സർക്കാർ നിരവധി നടപടി ക്രമങ്ങൾ കൈകൊണ്ടിട്ടുമുണ്ട്. വിസിറ്റ് വിസയിൽ എത്തി കുടംബം യുഎഇ വിടുകയോ അല്ലെങ്കിൽ വിസ സ്റ്റാറ്റസ് മാറുകയോ ചെയ്താൽ മാത്രമേ തിരിച്ച് കിട്ടുകയുള്ളൂ എന്ന കാര്യം ആദ്യം അറിഞ്ഞിരിക്കണം. ഫാമിലി വിസക്ക് കീഴിൽ രാജ്യത്ത് എത്തിയ കുടുംബം യുഎഇയിൽ നിന്ന് പോയി 30 ദിവസങ്ങള്‍ക്കുള്ളിൽ റീഫണ്ട് ക്ലെയിം അപേഷ സമര്‍പ്പിച്ചിരിക്കണം എന്നാണ് നിയമം. ക്ലെയിം സമര്‍പ്പിക്കുന്നത് 30 ദിവസങ്ങളിൽ വൈകിയാൽ തുക നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇനി നിങ്ങളൊരു ദുബായ് റസിഡന്‍റ് ആണെങ്കിൽ ദുബായ് ജിഡിആര്‍എഫ്എഡി അധികൃതരാണ് റീഫണ്ട് ഇഷ്യു ചെയ്യുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)