യുഎഇ എന്‍ട്രി പെര്‍മിറ്റുകള്‍ 30-ൽ കൂടുതൽ ദിവസം നീട്ടാൻ ചെയ്യേണ്ടത് ഇത്രമാത്രം
യുഎഇയുടെ വിവിധ എന്‍ട്രി പെര്‍മിറ്റുകളില്‍ രാജ്യത്തെത്തിയ ശേഷം അവസാന നിമിഷം വിസയുടെ കാലാവധി നീട്ടേണ്ട സാഹചര്യങ്ങൾ പൊതുവെ മിക്കവർക്കും ഉണ്ടാവാറുണ്ട്.വിസിറ്റ് വിസകളിലും ടൂറിസ്റ്റ് വിസകളിലുമുള്‍പ്പെടെ യുഎഇയില്‍ വന്ന ശേഷം അവ 30 ദിവസത്തേക്കോ അതില്‍ കൂടുതലോ സമയത്തേക്ക് പുതുക്കാന്‍ യുഎഇയിൽ അവസരവുമുണ്ട്. എന്നാല്‍ വിസയുടെ തരമനുസരിച്ച് നീട്ടാവുന്ന കാലയളവില്‍ വ്യതിയാസം ഉണ്ടായേക്കും. അതുപോലെ എന്‍ട്രി പെര്‍മിറ്റിന്റെ സ്വഭാവം, നീട്ടേണ്ട കാലാവധി എന്നിവയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ ഫീസ് ഇനങ്ങളിലും വിത്യാസം വരുന്നുണ്ട്. എന്‍ട്രി പെര്‍മിറ്റ് നീട്ടുന്നതിന് വളരെ ലളിതമായ ഓണ്‍ലൈന്‍ സംവിധാനം അധികൃതര്‍ നടപ്പിലാക്കിയിട്ടുണ്ട്. ചില എന്‍ട്രി പെര്‍മിറ്റുകള്‍ 30 ദിവസത്തേക്കും ചിലത് അതില്‍ കൂടുതല്‍ കാലത്തേക്കും ഇതിലൂടെ നീട്ടിയെടുക്കാൻ സാധിക്കും. ചില പെർമിറ്റുകൾ ഒന്നിലധികം തവണ നീട്ടാനും അവസരമുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)