പരിശോധന ശക്തം ; യുഎഇയിൽ 237 യാചകർ പിടിയിൽ
റമദാനിൽ എമിറേറ്റിൻറെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 237 ഭിക്ഷാടകരെ അബൂദബി പൊലീസ് പിടികൂടി. റമദാനിൽ വ്യാജ കഥകൾ ചമച്ച് പൊതുജനങ്ങളുടെ കാരുണ്യത്തെ മുതലെടുത്ത് പണം തട്ടാനാണ് യാചകർ ശ്രമിക്കുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ മുസല്ലം മുഹമ്മദ് അൽ അമിരി പറഞ്ഞു.യാചകരുടെ തന്ത്രങ്ങളെയെല്ലാം മറികടന്ന് അവരെ പിടികൂടുന്നതിനുള്ള പ്രചാരണങ്ങളുമായി പൊലീസ് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. യാചകരെ ഒഴിവാക്കുന്നതിൻറെ ഭാഗമായി ഇവർക്ക് നേരിട്ട് സകാത്ത് നൽകുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഇതിനുപകരം അംഗീകൃത ചാരിറ്റി സ്ഥാപനങ്ങളിലൂടെ സംഭാവനകൾ നൽകിയാവണം അവ അർഹരായവർക്ക് കിട്ടുമെന്ന് ഉറപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.യാചകർക്ക് പണം നൽകുന്നത് മേഖലയിൽ തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുമെന്നും ഇത് യാചനയുടെ മറവിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ പെരുകുന്നതിലേക്കു നയിക്കുമെന്നും ബ്രിഗേഡിയർ മുസല്ലം മുഹമ്മദ് അൽ അമിരി കൂട്ടിച്ചേർത്തു. നേരത്തെ ഷാർജയിലും ദുബൈയിലും ഭിക്ഷാടക സംഘങ്ങളെ പൊലീസ് പിടികൂടിയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)