യുഎഇ എമിറേറ്സ് ഐഡിയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; മറക്കല്ലേ
പൗരന്മാരും പ്രവാസികളും നിർബന്ധമായി കയ്യിൽ കരുതേണ്ട തിരിച്ചറിയൽ കാർഡാണ് യുഎഇ എമിറേറ്റ്സ് ഐഡി എന്നത്. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെങ്കിലും ഐഡി കൃത്യസമയത്ത് പുതുക്കിയില്ലെങ്കിൽ നൽകേണ്ടിവരുന്ന പിഴയെകുറിച്ചോ നഷ്ടപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചോ എല്ലാവർക്കും കൃത്യമായി ധാരണ ഉണ്ടാവില്ല. മാത്രമല്ല പിഴയുടെ കാര്യത്തിൽ യുഎഇ ഭരണകൂടം പലപ്പോഴും മാറ്റങ്ങൾ വരുത്താറുമുണ്ട്. ഇവയുമായി ബന്ധപ്പെട്ട വീഴ്‌ചകൾക്ക് കനത്ത പിഴയാകും പലപ്പോഴും യുഎഇ നിവാസികൾ നൽകേണ്ടി വരിക. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി പ്രകാരം 14 നിയമലംഘനങ്ങൾ എമിറേറ്റ്സ് ഐഡി കാർഡ് സേവനങ്ങൾ, യുഎഇ വിസ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ലംഘനത്തിൻ്റെ തരം അനുസരിച്ച്, പിഴ പ്രതിദിനം 20 ദിർഹം മുതൽ 20,000 ദിർഹം വരെയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)