യുഎഇ ഈദുൽ ഫിത്തർ: പ്രാർഥന സമയം, സൗജന്യ പാർക്കിങ്, മെട്രോ സമയമാറ്റം ഉൾപ്പെടെ അറിയേണ്ടതെല്ലാം
റമദാൻ അതിന്റെ അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോൾ അതിനു പിന്നാലെ വരുന്ന ഈദുൽ ഫിത്തർ ആഘോഷം പൊടിപൊടിക്കാനിരിക്കുകയാണ് സ്വദേശികളും വിദേശികളും അടങ്ങുന്ന പ്രവാസി സമൂഹം. രാജ്യത്തുടനീളമുള്ള നൂറുകണക്കിന് പള്ളികളിലും തുറന്ന പ്രാർഥനാ മൈതാനങ്ങൾ അഥവാ ഈദ് ഗാഹുകളിലും അതിരാവിലെ ഈദുൽ ഫിത്തർ സ്‌പെഷ്യൽ പ്രാർഥനകൾ നടക്കും.ശവ്വാൽ മാസപ്പിറവി കണ്ടോ എന്ന് നിർണയിക്കാൻ ശനിയാഴ്ച വൈകുന്നേരം യുഎഇയിലെ ചന്ദ്രക്കല സമിതി മഗ്രിബ് പ്രാർഥനകൾക്ക് ശേഷം യോഗം ചേരും. മാർച്ച് 30 ഞായറാഴ്ചയോ മാർച്ച് 31 തിങ്കളാഴ്ചയോ എപ്പോഴാണ് ഈദ് എന്ന് സമിതി പ്രഖ്യാപിക്കും. ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന ഈദ് അൽ ഫിത്തർ പ്രാർഥനകൾ ഏഴ് എമിറേറ്റുകളിലും നടക്കും. രാവിലെ 6.15നും 6.30നുമിടയിലുള്ള സമയങ്ങളിലാണ് യുഎഇയിൽ പ്രാർഥനകൾക്ക് തുടക്കം കുറിക്കുക. സമയക്രമം ചുവടെ: അബുദാബി: രാവിലെ 6:22, അൽ ഐൻ: രാവിലെ 6:23, ദുബായ്: രാവിലെ 6:20, ഷാർജ: രാവിലെ 6:19, അജ്മാൻ: രാവിലെ 6:19, ഉമ്മുൽ ഖുവൈൻ: രാവിലെ 6:18, റാസൽ ഖൈമ: രാവിലെ 6:17, ഫുജൈറ: രാവിലെ 6:15, ഖോർഫക്കാൻ: രാവിലെ 6:16.
സമയങ്ങളിൽ മാറ്റം പ്രഖ്യാപിച്ച് ആർടിഎ
ഈദ് അൽ-ഫിത്തർ അവധിക്കാലത്ത് ുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വിവിധ സേവനങ്ങളുടെ സമയത്തിൽ മാറ്റം പ്രഖ്യാപിച്ചു. മാറ്റം മാർച്ച് 29 ശനിയാഴ്ച മുതൽ ഏപ്രിൽ 2 ചൊവ്വാഴ്ച വരെ തുടരും. അതിനു ശേഷം പതിവ് പ്രവൃത്തി സമയം ഏപ്രിൽ 3 ബുധനാഴ്ച പുനരാരംഭിക്കും. കസ്റ്റമർ ഹാപ്പിനെസ് സെന്ററുകൾ, പെയ്ഡ് പാർക്കിംഗ് സോണുകൾ, പബ്ലിക് ബസുകൾ, ദുബായ് മെട്രോ, ട്രാം, മറൈൻ ട്രാൻസ്പോർട്ട്, വാഹന പരിശോധനാ കേന്ദ്രങ്ങൾ (സാങ്കേതിക പരിശോധന) എന്നിവയെ സമയമാറ്റം ബാധിക്കും.
പൊതു പാർക്കിങ് സൗജന്യം
മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിങ്ങും ഈദ് അൽ ഫിത്തർ അവധിക്കാലത്ത് സൗജന്യമായിരിക്കും. സൗജന്യ പാർക്കിങ് കാലയളവ് 1 മുതൽ 3 വരെ പ്രവർത്തിക്കും, പണമടച്ചുള്ള പാർക്കിങ് ഫീസ് 4 ശവ്വാൽ ന് പുനരാരംഭിക്കും. വാഹന പരിശോധനാ കേന്ദ്രങ്ങൾ 1 മുതൽ 3 വരെ അടച്ചിരിക്കും, പതിവ് പ്രവർത്തനങ്ങൾ 4 ശവ്വാൽ ന് പുനരാരംഭിക്കും. കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും ഇതേ കാലയളവിൽ അടയ്ക്കും, അതേസമയം ഉമ്മു റമൂൽ, ദേര, അൽ ബർഷ, അൽ കിഫാഫ്, ആർടിഎ ആസ്ഥാനം എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ പതിവുപോലെ മുഴുവൻ സമയവും പ്രവർത്തിക്കും.
മെട്രോ, ട്രാം സമയങ്ങളിൽ മാറ്റം
ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈൻ സ്റ്റേഷനുകളുടെ പ്രവർത്തനങ്ങളിലും മാറ്റമുണ്ട്. മാർച്ച് 29 ശനിയാഴ്ച രാവിലെ 5 മുതൽ പുലർച്ചെ 1 വരെയും മാർച്ച് 30 ഞായറാഴ്ച രാവിലെ 8 മുതൽ പുലർച്ചെ 1 വരെയും മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ രാവിലെ 5 മുതൽ പുലർച്ചെ 1 വരെയുമാണ് സർവീസ്. അതേസമയം, ദുബായ് ട്രാം മാർച്ച് 29 ശനിയാഴ്ച മുതൽ തിങ്കൾ വരെ രാവിലെ 6 മുതൽ പുലർച്ചെ 1 വരെ പ്രവർത്തിക്കും. മാർച്ച് 30 ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് പുലർച്ചെ 1 വരെ സർവീസുകൾ തുടരും. ഈദ് അൽ ഫിത്തർ അവധിക്കാലത്ത് പൊതു ബസുകൾ (ദുബായ് ബസ്), ഹത്ത ബസ്, ജല ടാക്‌സി, ദുബായ് ഫെറി, പരമ്പരാഗത അബ്ര, ഇലക്ട്രിക് ഹെറിറ്റേജ് അബ്ര എന്നിവയുൾപ്പെടെയുള്ള സമുദ്ര ഗതാഗത സേവനങ്ങളുടെ സമയത്തിലും മാറ്റങ്ങളുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)