അറബിക് കാലിഗ്രഫിയിൽ രൂപകൽപ്പന, യുഎഇ ദിർഹത്തിന് ഇനി പുതിയ ലോഗോ
യുഎഇ ദിർഹത്തിന് ഇനി പുതിയ ചിഹ്നം. യുഎഇ സെൻഡ്രൽ ബാങ്കാണ് ദിർഹത്തിന് വരുത്തിയ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഗ്ലീഷ് അക്ഷരമായ`ഡി’യിൽ നിന്നുമാണ് പുതിയ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്. ഡി അക്ഷരത്തിന് കുറുകെയായി പതാകയായി തോന്നിക്കുന്ന രണ്ട് വരകളുമുണ്ട്. ഈ വരകൾ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ പ്രതിഫലിപ്പിക്കുന്നതാണ്. അതേസമയം, കറൻസിയുടെ ഡിജിറ്റൽ പതിപ്പിന്റെ ലോഗോയിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡിജിറ്റൽ ദിർഹത്തിൽ രാജ്യത്തിന്റെ പതാകയുടെ നിറങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലുള്ള ഒരു വൃത്താകൃതിയിലുള്ള രൂപവും ഉണ്ട്. ദേശീയ കറൻസിയുടെ ആഗോള വ്യാപ്തി വ്യക്തമാക്കും വിധത്തിലാണ് ലോഗോയിലെ ചിഹ്നങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. അറബിക് കാലിഗ്രഫിയിലെ ഘടകങ്ങളും ലോഗോ രൂപകൽപ്പനയിൽ പ്രകടമാണ്. 1973 മേയിലാണ് യുഎഇ ദിർഹം അവതരിപ്പിക്കുന്നത്. ആഗോള സാമ്പത്തിക രംഗത്ത് യുഎഇയെ അടയാളപ്പെടുത്തുന്ന പ്രധാന ഘടകമായി പിന്നീട് ദിർഹം മാറുകയായിരുന്നു. ഈ വർഷം അവസാനത്തോടെ ദിർഹം ലോഗോ ഓദ്യോഗികമായി നിലവിൽ വരുമെന്നാണ് ഉറവിടങ്ങൾ വ്യക്തമാക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)