യുഎഇയുടെ മലയാളി സൂപ്പർ വുമൺ: വീട്ടുജോലിക്കാരിയിൽ നിന്ന് ടാക്സി ഡ്രൈവറിലേക്ക്; ഉമ്മയുടെയും മകന്റെയും കഥ ഇങ്ങനെ
യാത്രയ്ക്കിടെ വഴി സംബന്ധിച്ചോ മറ്റോ സംശയമുണ്ടായാൽ മലയാളി ടാക്സി ഡ്രൈവർ ഉടൻ ഒരാളെ ഫോൺ വിളിക്കും, ഒരു സ്ത്രീയെ. അവരുടെ മാർഗനിർദേശത്തിലൂടെ യാത്ര തുടർന്നാൽ പിന്നെ ടെൻഷനില്ല. യുഎഇയിലെ പാതകളെക്കുറിച്ചുള്ള ആ സ്ത്രീയുടെ അറിവിന് യുവാവ് നൂറിൽ നൂറ് മാർക്ക് നൽകും. ഷഫീഖ് (31) എന്ന യുവ ടാക്സി ഡ്രൈവർ ഉപദേശം തേടുന്നത് സ്വന്തം ഉമ്മ ഷൈല തായിൽ കുഞ്ഞുമുഹമ്മദ് (53) നോടാണ്. ദുബായ് ടാക്സി കോർപ്പറേഷൻ (ഡിടിസി) ടാക്സികളിൽ വളയം പിടിക്കുന്നു ആ ഉമ്മയും. മകനെ തന്റെ തന്നെ തൊഴിലിലേക്ക് നയിക്കുന്നതിൽ ഷൈല തന്നെയാണ് മുൻകൈയെടുത്തത്.ർത്താവ് മരിച്ച് നാല് വർഷത്തിന് ശേഷം 1999 ലാണ് ഷൈല ആദ്യമായി യുഎഇയിലെത്തിയത്. കുടുംബത്തിന്റെ ഏക വരുമാനദാതാവായി മാറേണ്ടി വന്ന ഈ വനിത രാപ്പകൽ ഭേദമന്യേ അധ്വാനിച്ച് ജീവിതം പടുത്തുയർത്തു. ഭർത്താവ് മരിക്കുമ്പോൾ അന്ന് ഒരു വയസ്സ് മാത്രമായിരുന്നു ഷഫീഖിന്. മൂത്ത മകൻ ഷാജുദ്ദീനും പറക്കമുറ്റാത്ത പ്രായം. ഇതോടെ ഷൈല കുടുംബത്തെ പോറ്റേണ്ട ഉത്തരവാദിത്തം ഏറ്റെടുത്തു. അവരുടെ ക്ഷേമം ഉറപ്പാക്കാൻ, കുട്ടികളെ നാട്ടിലെ കുടുംബത്തിന്റെ സംരക്ഷണയിൽ വിട്ടാണ് വിമാനം കയറിയത്. ഷാർജയിലെ അറബ് കുടുംബത്തിന്റെ വീട്ടുജോലിക്കാരിയായി പ്രവസ ജീവിതം ആരംഭിച്ച ഷൈല നാട്ടിലെ മക്കളുടെ ക്ഷേമത്തിന് ഏറെ പ്രാധാന്യം നൽകി. തന്റെ സാഹചര്യം മെച്ചപ്പെടുത്താൻ ദൃഢനിശ്ചയം ചെയ്ത അവർ ഡ്രൈവിങ് പഠിക്കുന്നതിലാണ് പിന്നീട് ശ്രദ്ധ പതിപ്പിച്ചത്. ഡ്രൈവിങ് സ്കൂളിൽ ചേരുന്നതിനുള്ള പണം മാസ ശമ്പളത്തിൽ നിന്ന് സ്വരുക്കൂട്ടി. ഒടുവിൽ 2002 ൽ ആദ്യ ശ്രമത്തിൽ തന്നെ ഡ്രൈവിങ് ലൈസൻസ് ലഭിച്ചു. സ്വദേശി ഭവനത്തിലെ ഹൗസ് ഡ്രൈവറായാണ് തുടക്കം. എന്നാൽ വീട്ടുജോലിയേക്കാളും സമ്പാദിക്കാൻ കഴിഞ്ഞു. പിന്നീട് പിങ്ക് ടാക്സി(വനിതാ ടാക്സി) ഡ്രൈവർമാരെ അന്വേഷിക്കുന്ന ഡിടിസിയുടെ പരസ്യം കണ്ട് അപേക്ഷിച്ച് ജോലി ലഭിച്ചതോടെ ഷൈലയുടെ ജീവിതം മാറിമറിഞ്ഞു. മൂത്ത മകൻ ഷാജുദ്ദീൻ ദുബായിലെ ഒരു സെയിൽസ് കമ്പനിയിൽ ഗ്രാഫിക് ഡിസൈനറാണ്. ഡിപ്ലോമക്കാരനായ ഷഫീഖ് മൂന്ന് വർഷം മുൻപാണ് ഉമ്മയുടെ വഴി തന്നെ തിരഞ്ഞെടുത്തത്. ഡിടിസിയിൽ 19 വർഷമായി ജോലി ചെയ്യുന്ന പ്രവർത്തിച്ച ഷൈല ഒരിക്കലും അപകടങ്ങളിൽ ഉൾപ്പെടുകയോ വലിയ ഗതാഗത നിയമലംഘനങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)