Posted By user Posted On

‘പിടിമുറുക്കാൻ’ ഇനി മൂന്ന് ദിനങ്ങൾ; യുഎഇയിലെത്തുന്ന മലയാളികൾക്ക് ഗുണകരം: ഈ വിഭാഗങ്ങൾക്ക് ഡ്രൈവിങ് ലൈസൻസ് ആവശ്യമില്ല?

യുഎഇയിൽ ഗതാഗത നിയമലംഘകർക്കെതിരെ കടുത്ത നടപടി ശുപാർശ ചെയ്യുന്ന പുതിയ ഗതാഗത നിയമം 29ന് പ്രാബല്യത്തിൽ വരും. ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 3 മാസം തടവും അര ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. സാധുതയില്ലാത്ത വിദേശ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിച്ചാലും സമാന ശിക്ഷ നേരിടേണ്ടിവരും. വ്യക്തിഗത ഗുരുതര കേസുകളിൽ കോടതി വിധിക്കുന്ന തടവുംപിഴയുമായിരിക്കുംശിക്ഷ.ലൈസൻസ് എടുക്കാനുള്ള കുറഞ്ഞ പ്രായപരിധി 17 ആക്കിയതിനു പുറമേ ഡ്രൈവിങ് ലൈസൻസ് നേടുന്നതിൽനിന്ന് 3 വിഭാഗങ്ങളെ ഒഴിവാക്കി. വിദേശ രാജ്യത്തെ സാധുവായ ഡ്രൈവിങ് ലൈസൻസ് കൈവശമുള്ളവർ, രാജ്യാന്തര ലൈസൻസ് ഉള്ളവർ, സന്ദർശക വീസയിലെത്തിയവരും മേൽപറഞ്ഞ 2 ലൈസൻസുകളിൽ ഒന്ന് കൈവശമുള്ളവർ എന്നിവർക്കാണ് ഇളവ്. ഇതു മലയാളികൾ ഉൾപ്പെടെ കുറഞ്ഞ കാലയളവിലേക്ക് യുഎഇയിലെത്തുന്ന വിദേശികൾക്ക് മാതൃരാജ്യത്തെ ലൈസൻസ് ഉപയോഗിച്ചുതന്നെ യുഎഇയിൽ വാഹനമോടിക്കാമെന്നതാണ് പ്രത്യേകത.

ലഹരി ഉപയോഗിച്ചു വാഹനം ഓടിച്ചാൽ തടവും പിഴയുമുണ്ട്. വാഹനവുമായി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും ഗുരുതര നിയമ ലംഘനമാണ്. പിടിക്കപ്പെടുന്നവർ വ്യക്തിഗത വിവരം നൽകാതിരുന്നാലും തെറ്റായ വിവരങ്ങൾ നൽകിയാലും അറസ്റ്റ് ചെയ്യാനാണ് നിർദേശം. അപകടമുണ്ടാക്കി ഒളിച്ചോടാൻ ശ്രമിച്ചാലും പിടികൂടും. കേടുപാടുകളുള്ള വാഹനങ്ങളുമായി നിരത്തിലിറങ്ങിയാൽ പിടിച്ചെടുക്കും. തകരാറുള്ള വാഹനവുമായി നിരത്തിലിറങ്ങിയാൽ പിടിച്ചെടുക്കും. ലൈസൻസ് കൈവശമില്ലാതെ വാഹനം ഓടിക്കുന്നതും ശിക്ഷാർഹമാണ്. നിയമലംഘനം ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കും.

വാഹനത്തിന്റെ സ്വാഭാവിക ഘടനയിൽ അനുമതി കൂടാതെ മാറ്റം വരുത്തിയാലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വാഹനമായാലും പിടിച്ചെടുക്കും. യുഎഇ അംഗീകരിക്കാത്ത ഡ്രൈവിങ് ലൈസൻസുമായി വാഹനം ഓടിച്ചാൽ ആദ്യഘട്ടത്തിൽ 2000–10000 ദിർഹമായിരിക്കും പിഴ. നിയമലംഘനം ആവർത്തിച്ചാൽ 3 മാസത്തിൽ കുറയാത്ത തടവും 5000–50000 ദിർഹം പിഴയും ലഭിക്കും. ലൈസൻസിൽ ഉൾപ്പെടാത്ത വാഹനങ്ങൾ ഓടിച്ചാൽ 3 മാസം വരെ തടവും 20,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version