യുഎഇ; റമദാനിൽ നിയമവിരുദ്ധമായി ഭക്ഷണവും വ്യാജ വസ്തുക്കളും വിറ്റ 375 പേർ പിടിയിൽ
യുഎഇയിൽ റമദാൻ മാസം നിയമവിരുദ്ധ ഭക്ഷണവും വ്യാജ വസ്തുക്കളും വിൽപ്പന നടത്തിയ 375 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റമദാന്റെ ആദ്യ പകുതിയിൽ പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി ഭക്ഷ്യവസ്തുക്കളും വ്യാജ വസ്തുക്കളും വിൽപ്പന നടത്തിയ 375 തെരുവ് കച്ചവടക്കാരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ നിയമ വിരുദ്ധമായ സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു.
പൊതു സുരക്ഷ ഉറപ്പാക്കൽ
“യാചനരഹിതമായ ഒരു ബോധവൽക്കരണ സമൂഹം” എന്ന മുദ്രാവാക്യം ഉയർത്തി ദുബായ് പൊലീസിന്റെ “ഭിക്ഷാടന പോരാട്ടം” കാമ്പെയ്‌നിന്റെ ഭാഗമായാണ് അറസ്റ്റ്. അവബോധം വളർത്തുക, പൊതു സുരക്ഷ സംരക്ഷിക്കുക, പൊതു ഇടങ്ങളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്നിവയൊക്കെ ഈ ക്യാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നത്.
അറസ്റ്റിലായ ഈ വിൽപ്പനക്കാർ പലപ്പോഴും ലേബർ അക്കോമഡേഷൻ ഏരിയകളിലാണ് പ്രവർത്തിക്കുന്നതെന്നും, വൃത്തിഹീനമായ സാഹചര്യങ്ങളിൽ അനിയന്ത്രിതമായ വസ്തുക്കൾ വിൽക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ലൈസൻസില്ലാത്ത കച്ചവടക്കാരുടെ ആരോഗ്യ പ്രശ്നങ്ങൾ അനധികൃത തെരുവ് കച്ചവടക്കാരിൽ നിന്നോ റോഡരികിലെ വാഹനങ്ങളിൽ നിന്നോ സാധനങ്ങൾ, പ്രത്യേകിച്ച് ഭക്ഷണം, വാങ്ങുന്നതിനെതിരെ ലെഫ്റ്റനന്റ് കേണൽ അൽ അമീരി മുന്നറിയിപ്പ് നൽകി. റമദാനിലുടനീളം ദുബായ് പൊലീസ് ഇതുപോലയുള്ള കാര്യങ്ങൾ നിരീക്ഷിക്കുകയും നിയമവിരുദ്ധ കച്ചവടക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നത് തുടർന്ന് വരികയാണ്. തെരുവ് കച്ചവടക്കാരുമായി ഇടപഴകുന്നത് ഒഴിവാക്കാനും 901 എന്ന നമ്പറിൽ വിളിച്ചോ ദുബായ് പൊലീസിന്റെ സ്മാർട്ട് ആപ്പിലെ “പോലീസ് ഐ” സേവനം ഉപയോഗിച്ചോ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് ലെഫ്റ്റനന്റ് കേണൽ അൽ അമീരി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)