യുഎഇയിൽ ഹജ്ജ്, ഉംറ തട്ടിപ്പ് സംഘം പിടിയിൽ; തട്ടിപ്പ് സമൂഹമാധ്യമങ്ങൾ വഴി
സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ഹജ്ജ്, ഉംറ പാക്കേജുകൾ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തെ ദുബൈ പൊലീസ് പിടികൂടി. ഉപഭോക്താക്കളെ വശീകരിക്കാനായി കുറഞ്ഞ തുകയും എളുപ്പത്തിലുള്ള ബാങ്ക് ട്രാൻസ്ഫർ പേമെൻറ് സൗകര്യങ്ങളുമാണ് സംഘം വാഗ്ദാനം ചെയ്തിരുന്നത്.എന്നാൽ, യാത്രക്കായി ഒരിക്കൽ പണമടച്ചു കഴിഞ്ഞാൽ ഇരകളുടെ ഫോൺനമ്പറുകൾ ബ്ലോക്ക് ചെയ്യുകയും പണവുമായി മുങ്ങുകയുമാണ് ഇവരുടെ പതിവ്. ഒരിക്കലും നടക്കാത്ത യാത്ര പാക്കേജുകൾ വാഗ്ദാനം ചെയ്യാനായി വ്യാജമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഇവർ നിർമിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ സംഘത്തിൻറെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)