‘പാസ്പോർട്ടില്ല, 87കാരൻ റാഷിദിന് ഓർമ്മയുള്ളത് തന്‍റെ പേര് മാത്രം’; ഒടുവിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് മടക്കം
ഓർമകൾക്ക് നഷ്ടപ്പെട്ട ആ 87കാരനായ ഇന്ത്യൻ വയോധികൻ സ്വന്തം നാട്ടിലേക്ക് മടങ്ങി. തന്റെ പേര് മാത്രമാണ് കശ്മീർ സ്വദേശിയായ റാഷിദ് അൻവർ ധറിന് ഓർമയുള്ളത്. ഷാർജ ഇന്ത്യൻ അസോസിയേഷനിലെ ഭാരവാഹികൾക്ക് മുന്നിൽ ഇദ്ദേഹം പ്രത്യക്ഷപ്പെടുമ്പോൾ ഇന്ത്യക്കാരനായ താൻ ഡോക്ടറാണെന്നും 84 വയസ്സായെന്നും മാത്രമാണ് അറിയിച്ചത്. കൈവശം പാസ്പോർട്ടുമില്ല. കഴിഞ്ഞ വർഷം മേയിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ ഓപൺ ഹൗസിലാണ് റാഷിദിനെ എല്ലാവരും കാണുന്നത്. ദുബായിൽ ചില ആശുപത്രികളിൽ ജോലി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് ഭാരവാഹികളിൽ ചിലർ അവിടങ്ങളിൽ പോയി അന്വേഷിച്ചു. എന്നാൽ, അങ്ങനെയൊരു ഡോക്ടർ അവിടെ ജോലി ചെയ്തിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. തുടർന്ന് റാഷിദിന് ഭക്ഷണവും താമസ സൗകര്യവും അസോസിയേഷൻ ഒരുക്കി. പിന്നീട് ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള അന്വേഷണമായിരുന്നു. ഗൾഫ് നാടുകളിലൊന്നും റാഷിദിന് ബന്ധുക്കൾ ഇല്ലെന്ന് മനസ്സിലാക്കിയതോടെ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ കശ്മീരിലും അന്വേഷണം ആരംഭിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)