യുഎഇയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ക്രാപ്പ് യാർഡിൽ തീപിടിത്തം
ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 10-ൽ തീപിടിത്തം. ചൊവ്വാഴ്ച (ഇന്നലെ, മാര്‍ച്ച് 18) ഉച്ചകഴിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. ഷാർജ സിവിൽ ഡിഫൻസ് തീ നിയന്ത്രണവിധേയമാക്കി. തീ അണയ്ക്കാൻ സിവിൽ ഡിഫൻസ് സംഘം ഉടൻ തന്നെ രംഗത്തെത്തി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ട് ലഭിച്ചുയുടന്‍ തന്നെ ഉച്ചയ്ക്ക് 1.37 ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. പ്ലാസ്റ്റിക് അടങ്ങിയ അവശിഷ്ടങ്ങൾക്ക് തീ പിടിച്ചതായി കണ്ടെത്തി. അടിയന്തര സംഘങ്ങൾക്ക് ജോലിസ്ഥലത്ത് സൗകര്യമൊരുക്കുന്നതിനായി പോലീസ് പ്രദേശം വളഞ്ഞിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)