6 മണിക്കൂർ നീണ്ട യാത്ര, വിമാനത്തിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ യുവാവ് 30 തവണ ഛർദ്ദിച്ചു; മറുപടിയുമായി എയർലൈൻ
വിമാനത്തിൽ നിന്ന് ലഭിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ യാത്രക്കിടെ 30 തവണ ഛർദ്ദിച്ചതായി യാത്രക്കാരൻറെ പരാതി. ബ്രിട്ടീഷുകാരനായ കാമറോൺ കാലഗനെന്ന 27കാരനാണ് പരാതി ഉന്നയിച്ചത്. ബാങ്കോക്കിലേക്കുള്ള യാത്രക്കിടെ മാഞ്ചസ്റ്ററിൽ നിന്ന് അബുദാബിയിലേക്കുള്ള കണക്ഷൻ വിമാനത്തിലാണ് സംഭവം ഉണ്ടായതെന്നാണ് ഇയാൾ പറയുന്നത്. ഇത്തിഹാദ് എയർലൈൻസിൻറെ വിമാനത്തിൽ നിന്ന് ലഭിച്ച ഭക്ഷണമാണ് കാരണമെന്ന് ഇയാൾ ആരോപിക്കുന്നു.
ഇത്തിഹാദിൻറെ വിമാനത്തിൽ ആറ് മണിക്കൂർ യാത്ര ചെയ്യുന്നതിനിടെയാണ് ഈ സംഭവം. ജനുവരിയിലാണ് കാമറോൺ വിമാനയാത്ര നടത്തിയത്. തനിക്ക് ലഭിച്ച ടൊമാറ്റോ ചീസി ചിക്കൻ പാസ്തയാണ് ഭക്ഷ്യവിഷബാധയേറ്റതിന് കാരണമെന്ന് യുവാവ് ആരോപിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
യാത്ര തുടങ്ങുന്നതിന് മുമ്പ് ഇയാൾ ഒരു എഗ് സാൻവിച്ചും കഴിച്ചിരുന്നു. വിമാനം 5 മണിക്കൂർ വൈകിയതോടെ എയർലൈൻ നൽകിയ പാസ്ത കഴിക്കുകയായിരുന്നു. മറ്റ് യാത്രക്കാരും ഇതേ ഭക്ഷണം കഴിച്ചു. തനിക്ക് തന്ന പാസ്തയ്ക്ക് ദുർഗന്ധം ഉണ്ടായിരുന്നെന്നും വിമാനം വൈകിയതിനാൽ ഈ ഭക്ഷണം ശരിയായി സൂക്ഷിച്ചിരുന്നില്ലെന്നുമാണ് യുവാവ് ആരോപിക്കുന്നത്. പാസ്ത കഴിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോൾ മുതൽ അസ്വസ്ഥത അനുഭവപ്പെട്ടെന്നും രണ്ട് തവണ വയറിളക്കം ഉണ്ടായെന്നും ഇയാൾ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)