Posted By user Posted On

യുഎഇയിൽ നിന്ന് മുംബൈയിലേക്ക് കടലിലൂടെ ട്രെയിൻ ഓടും; യുഎഇ എണ്ണ അയക്കും, ഇന്ത്യ വെള്ളവും

അത്ഭുത നിർമിതികൾ കാണിച്ച് ലോകത്തെ ഞെട്ടിക്കുന്ന രാജ്യമാണ് യുഎഇ. പണവും ആശയവും ധിഷണാശാലികളായ ഭരണകർത്താക്കളും ഉണ്ട് എന്നതാണ് യുഎഇയുടെ നേട്ടം. ബുർജ് ഖലീഫയ്ക്ക് പുറമെ യുഎഇയിലേക്ക് വിദേശികളെ ആകർഷിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനാണ് യുഎഇയുടെ പദ്ധതി. അവർ ലക്ഷ്യമിടുന്ന പ്രധാന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.ലോകത്തെ പ്രധാന വിപണിയാണ് ഇന്ത്യ. ഇന്ത്യയുമായുള്ള സഹകരണവും സൗഹൃദവും നേട്ടമാകുമെന്ന് എല്ലാ ജിസിസി രാജ്യങ്ങളും പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലേക്ക് കടലിലൂടെ റെയിൽ പാത ഒരുക്കാൻ യുഎഇ ആലോചിക്കുന്നത്. ദുബായിൽ നിന്ന് മുംബൈയിലേക്ക് ആയിരിക്കും പാത നിർമിക്കുക. കൂടുതൽ വിവരങ്ങൾ അറിയാം.. നാഷണൽ അഡൈ്വസർ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കൺസൾട്ടന്റ് അബ്ദുല്ല അൽഷേഹി പദ്ധതി സംബന്ധിച്ച് വിശദീകരിച്ചുവെന്ന് ഖലീജ് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. യുഎഇക്കും ഇന്ത്യയ്ക്കും മാത്രമാകില്ല ഈ പദ്ധതിയുടെ നേട്ടം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പാത കടന്നുപോകുന്ന മേഖലയിലെ മറ്റു രാജ്യങ്ങളിലുള്ളവർക്കും നേട്ടമാകുമെന്ന് അൽഷേഹി സൂചിപ്പിച്ചു.ഹൈസ്പീഡ് റെയിൽ ശൃംഖല നിർമിക്കണം എന്നതാണ് പദ്ധതിയുടെ വിപുലമായ ഘട്ടം. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതാകും പദ്ധതി. ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനും നർമദയിൽ നിന്ന് അധികമുള്ള വെള്ളം യുഎഇയിലേക്ക് അയക്കാനും ഈ റെയിൽ പാത വഴി സാധിക്കുമെന്ന് അൽഷേഹിയെ ഉദ്ധരിച്ച് നവഭാരത് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.സാധ്യതാ പഠനം നടക്കേണ്ടതുണ്ട്. തുടർ പഠനങ്ങളും പരിശോധനയും ആവശ്യമാണ്. ഇതിനെല്ലാം പുറമോ കോടികളുടെ ഫണ്ട് വേണം. ഇരുരാജ്യങ്ങൾക്ക് പുറമെ പാത കടന്നുപോകുന്ന മറ്റു രാജ്യങ്ങളുടെ സഹകരണവും ആവശ്യമാണ്. പാത യാഥാർഥ്യമായാൽ 2000 കിലോമീറ്റർ ദൂരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൽഷേഹി പറഞ്ഞു. മറ്റൊരു ഭാഗത്ത് ഇന്ത്യയെയും യുഎഇയേയും ബന്ധിപ്പിച്ച് യൂറോപ്പിലേക്കുള്ള സാമ്പത്തിക ഇടനാഴിയുടെ ചർച്ചയും സജീവമാണ്. ഇന്ത്യയിൽ നിന്ന് പശ്ചിമേഷ്യയിലേക്കും ശേഷം യൂറോപ്പിലേക്കുമാണ് പാത. യുഎഇ വരെ കടൽ മാർഗവും ശേഷം ഇസ്രായേലിലേക്ക് റെയിൽ മാർഗവും വീണ്ടും യൂറോപ്പിലേക്ക് കടൽ മാർഗവുമാണ് ആലോചനയിൽ.2023ൽ ജി20 രാജ്യങ്ങളുടെ ഉച്ചകോടി ന്യൂഡൽഹിയിൽ നടന്ന വേളയിലാണ് ഇന്ത്യ പശ്ചിമേഷ്യ സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനമുണ്ടായത്. ഇന്ത്യയ്ക്കും യുഎഇക്കും പുറമെ, അമേരിക്ക, യൂറോപ്യൻ യൂണിയൻ, സൗദി അറേബ്യ, ഫ്രാൻസ്, ഇറ്റലി, ജർമനി എന്നിവയുടെ പ്രതിനിധികളും ഉച്ചകോടിയിലെ പ്രഖ്യാപനത്തിലുണ്ടായിരുന്നു. ചൈനയും പാകിസ്താനും ചേർന്ന് നിർമിക്കുന്ന പാതയ്ക്ക് ബദൽ കൂടിയാകുമിത്. ചൈനയിൽ നിന്ന് പാകിസ്താനിലേക്ക് കരമാർഗവും ശേഷം കടൽമാർഗവുമാണ് ചൈന യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ചരക്കുപാത ഒരുക്കുന്നത്. അമേരിക്കയും ഇന്ത്യയും ഈ നീക്കം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യ-പശ്ചിമേഷ്യ പാത കൊണ്ട് പ്രത്യക്ഷ ഗുണമില്ലാത്ത അമേരിക്ക പദ്ധതിയെ പിന്തുണച്ച് രംഗത്തുവന്നത് ചൈനീസ് പാതയ്ക്ക് ബദൽ ആണ് എന്നതിനാലാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version