Posted By user Posted On

തൊഴില്‍ വിസ നടപടികള്‍ പരിഷ്‌കരിച്ച് യുഎഇ; മാറ്റങ്ങള്‍ അറിയാം

രണ്ട് വര്‍ഷത്തെ തൊഴില്‍ വിസയില്‍ മാറ്റങ്ങള്‍ വരുത്തി യുഎഇ. അപേക്ഷ നടപടികള്‍ കുറച്ചുകൂടി ലളിതവും കാര്യക്ഷമവുമാക്കുന്നതിനായി എഐ അധിഷ്ഠിത ഓട്ടോമേഷനും ഡിജിറ്റല്‍ സ്ട്രീംലൈനിംഗും ആവിഷ്‌കരിച്ചിരിക്കുകയാണ് യുഎഇ. യുഎഇയില്‍ ജോലിക്ക് ശ്രമിക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അപേക്ഷ നടപടിക്രമങ്ങള്‍ ലളിതമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.യുഎഇ ആസ്ഥാനമായുള്ള ഒരു തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പിന് കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് രണ്ട് വര്‍ഷത്തെ തൊഴില്‍ വിസ ആവശ്യമാണ്. ഇത് അവര്‍ക്ക് നിയമപരമായ താമസവും ബാങ്കിംഗ്, ആരോഗ്യ സംരക്ഷണം പോലുള്ള അവശ്യ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. പുതിയ മാറ്റങ്ങള്‍ എങ്ങനെയാണ് ദുബായ് തൊഴില്‍ വിസ അപേക്ഷാ പ്രക്രിയയില്‍ പ്രതിഫലിക്കുക എന്ന് നോക്കാം.യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു തൊഴിലുടമയില്‍ നിന്നുള്ള സ്ഥിരീകരിച്ച ജോലി ഓഫര്‍ ആവശ്യമാണ്. തൊഴിലുടമ സ്‌പോണ്‍സറായി പ്രവര്‍ത്തിക്കുകയും വിസ അപേക്ഷ കൈകാര്യം ചെയ്യുകയും ചെയ്യും. വിദേശ പ്രൊഫഷണലുകളെ നിയമിക്കുന്നതിനുള്ള കമ്പനിയുടെ അംഗീകാരം പരിശോധിച്ച് തൊഴിലുടമ എംഒഎച്ച്ആര്‍ഇയില്‍ നിന്ന് ഒരു വര്‍ക്ക് പെര്‍മിറ്റ് നേടിയിരിക്കണം. ഇത് അംഗീകരിച്ചുകഴിഞ്ഞാല്‍ ഒരു എന്‍ട്രി പെര്‍മിറ്റ് അനുവദിക്കും.60 ദിവസത്തേക്ക് സാധുതയുള്ളതാണ് ഇത്. തൊഴിലാളികള്‍ രക്തപരിശോധനയും നെഞ്ച് എക്‌സ്-റേയും ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയരായിരിക്കണം. ബയോമെട്രിക് വെരിഫിക്കേഷന്‍ ഉള്‍പ്പെടുന്ന ഒരു എമിറേറ്റ്‌സ് ഐഡിക്ക് അപേക്ഷകര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ജിഡിആര്‍എഫ്എ അപേക്ഷകന്റെ പാസ്പോര്‍ട്ടില്‍ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുകയും അവരുടെ നിയമപരമായ റെസിഡന്‍സി അന്തിമമാക്കുകയും ചെയ്യുന്നു.

ആര്‍ക്കൊക്കെ രണ്ട് വര്‍ഷത്തെ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കാം?

കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ള സാധുവായ പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. യുഎഇ ആസ്ഥാനമായുള്ള തൊഴിലുടമയില്‍ നിന്നുള്ള സ്ഥിരീകരിച്ച ജോലി ഓഫര്‍. ജോലിക്ക് ആവശ്യമായ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍. യുഎഇ അംഗീകൃത മെഡിക്കല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. എംഒഎച്ച്ആര്‍ഇ വര്‍ക്ക് പെര്‍മിറ്റ് അംഗീകാരം എന്നിവ ഉള്ളവര്‍ക്ക് രണ്ട് വര്‍ഷത്തെ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസമുള്ളൊരു ഡോക്ടർ ഇങ്ങനെ സംസാരിക്കുമോ? പൊട്ടിത്തെറിച്ച് ബാല | Actor Bala Press Meet
Recommended For You
ജുനൈദിന്റെ മരണത്തിന് പിന്നില്‍ അസ്വാഭാവികതയുണ്ടോ? പൊലീസ് പറയുന്നതിങ്ങനെ, ‘മദ്യപിച്ചിരുന്നു’
ജുനൈദിന്റെ മരണത്തിന് പിന്നില്‍ അസ്വാഭാവികതയുണ്ടോ? പൊലീസ് പറയുന്നതിങ്ങനെ, ‘മദ്യപിച്ചിരുന്നു’
60 ദിവസത്തേക്ക് സാധുതയുള്ളതാണ് ഇത്. തൊഴിലാളികള്‍ രക്തപരിശോധനയും നെഞ്ച് എക്‌സ്-റേയും ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയരായിരിക്കണം. ബയോമെട്രിക് വെരിഫിക്കേഷന്‍ ഉള്‍പ്പെടുന്ന ഒരു എമിറേറ്റ്‌സ് ഐഡിക്ക് അപേക്ഷകര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ജിഡിആര്‍എഫ്എ അപേക്ഷകന്റെ പാസ്പോര്‍ട്ടില്‍ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുകയും അവരുടെ നിയമപരമായ റെസിഡന്‍സി അന്തിമമാക്കുകയും ചെയ്യുന്നു.

ആര്‍ക്കൊക്കെ രണ്ട് വര്‍ഷത്തെ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കാം?

കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ള സാധുവായ പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. യുഎഇ ആസ്ഥാനമായുള്ള തൊഴിലുടമയില്‍ നിന്നുള്ള സ്ഥിരീകരിച്ച ജോലി ഓഫര്‍. ജോലിക്ക് ആവശ്യമായ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍. യുഎഇ അംഗീകൃത മെഡിക്കല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. എംഒഎച്ച്ആര്‍ഇ വര്‍ക്ക് പെര്‍മിറ്റ് അംഗീകാരം എന്നിവ ഉള്ളവര്‍ക്ക് രണ്ട് വര്‍ഷത്തെ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കാം.

You May Also Like
ഈ രാശിക്കാരാണോ? രാജയോഗം ആരംഭിച്ചു… ഇനി വെച്ചടി വെച്ചടി കയറ്റം, കുന്നോളം ധനം!
ഈ രാശിക്കാരാണോ? രാജയോഗം ആരംഭിച്ചു… ഇനി വെച്ചടി വെച്ചടി കയറ്റം, കുന്നോളം ധനം!
യുഎഇയുടെ ‘സലാമ’ സിസ്റ്റം പുതുക്കല്‍ അപേക്ഷകള്‍ ഓട്ടോമേറ്റ് ചെയ്യും. ഇത് പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നു. രേഖകള്‍ പരിശോധിക്കുന്നതിനും അംഗീകാര പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു എഐ അധിഷ്ഠിത പ്ലാറ്റ്ഫോമാണ് സലാമ. മുന്‍കാലങ്ങളില്‍ മണിക്കൂറുകള്‍ എടുത്തിരുന്ന വിസ പുതുക്കലുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

എളുപ്പത്തില്‍ എല്ലാവര്‍ക്കും ആക്‌സസ് ചെയ്യാം എന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ മറ്റൊരു പ്രത്യേകത. എഐ അവരുടെ വിശദാംശങ്ങള്‍ സ്വയമേവ തിരിച്ചറിയുകയും അവരുടെ ആശ്രിതരുടെ വിസ സ്റ്റാറ്റസ് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. അപ്ഡേറ്റ് ചെയ്ത ഡോക്യുമെന്റ് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം. യോഗ്യരായ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇപ്പോള്‍ വിസ ഓണ്‍ അറൈവല്‍ ലഭിക്കും, ഇത് പ്രവേശന നടപടിക്രമങ്ങള്‍ ലളിതമാക്കുന്നു.പ്രതിമാസം 4,000 ദിര്‍ഹത്തില്‍ കൂടുതല്‍ വരുമാനം നേടുന്ന പ്രവാസികള്‍ക്ക് പങ്കാളികളേയും കുട്ടികളെയും മാതാപിതാക്കളെയും സ്പോണ്‍സര്‍ ചെയ്യാന്‍ കഴിയും എന്നതും പ്രത്യേകതയാണ്. യുഎഇയില്‍ വലിയൊരു വിഭാഗം ഇന്ത്യന്‍ പ്രവാസികളുണ്ട്. ഏകദേശം 3.5 മുതല്‍ 4 ദശലക്ഷം വരെ ഇന്ത്യക്കാര്‍ ഇവിടെ താമസിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമാണിത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version