
ഭക്ഷ്യ സുരക്ഷ നിയമലംഘനം; യുഎഇയിലെ ഷോപ് അടച്ചുപൂട്ടി
ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളിലെയും ഭോജനശാലകളിലെയും നിയമലംഘനങ്ങൾ കണ്ടെത്താനും ഗുണനിലവാരമുറപ്പുവരുത്താനുമുള്ള പരിശോധനകൾ തുടർന്ന് അബൂദബി കാർഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി(അഡാഫ്സ). പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ അൽ ഷഹാമയിലെ സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം അൽ അജ്ബാൻ മേഖലയിലെ പൗൾട്രി ഫാം സ്ഥാപനം നിയമലംഘനം കണ്ടെത്തിയ സാഹചര്യത്തിൽ അഡാഫ്സ പൂട്ടിച്ചിരുന്നു.നിയമലംഘനങ്ങൾ കണ്ടെത്തുകയോ സംശയം തോന്നുകയോ ചെയ്താൽ അബൂദബി സർക്കാറിന്റെ ടോൾ ഫ്രീ നമ്പറായ 800555ൽ വിളിച്ച് അറിയിക്കണമെന്നും അഡാഫ്സ നിർദേശിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)