Posted By user Posted On

14 വയസുള്ള മകളെയും കൂട്ടി മദ്യപിക്കാൻ പോകും, ശേഷം മകളെയും ഭാര്യെയും മർദ്ദിക്കും പിതാവിനെ ശിക്ഷ വിധിച്ച് യുഎഇ കോടതി

യുഎഇയിൽ ഒരു പിതാവ് സ്ഥിരമായി മദ്യപിക്കും. മദ്യപിച്ചാലോ ഭാര്യയേയും മകളേയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യും. ഇത് പതിവായതോടെ കേസായി, അന്വേഷണമായി. ഒടുവിൽ കോടതി ഇയാൾക്ക് ജയിൽ ശിക്ഷ വിധിച്ചു. സ്ത്രീപീഡനം, കുട്ടികളോടുള്ള അവഗണന, മകളെ ഉപദ്രവിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കേസിന്റെ പ്രത്യേകത കാരണം സംഭവം വളരെയേറെ ശ്രദ്ധ ആകർഷിച്ചിരുന്നു. റാസൽഖൈമ കോടതി രേഖകൾ പ്രകാരം, മദ്യലഹരിയിലായിരുന്ന സമയത്ത് എം എ ഭാര്യയെ ആവർത്തിച്ച് ഉപദ്രവിക്കുമായിരുന്നു. ഇയാളുടെ അക്രമാസക്തമായ പെരുമാറ്റം കാരണം സർക്കാർ ജോലി നഷ്ടപ്പെട്ടു. ജോലി നഷ്ടപ്പെട്ടിട്ടും മദ്യപാനവും ആക്രമണവും തുടർന്നു. ഭാര്യയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് കുറ്റങ്ങാണ് നിലവിലുള്ളത്, ഇതിൽ മൂന്ന് കേസിൽ കോടതി വിധി പുറപ്പെടുവിച്ചു. അക്രമണത്തിൽ പരിക്കേറ്റ് ഭാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പീഡനം പുറത്തായത്. തലയിലും മുഖത്തും വ്യാപകമായ ചതവുകളും മുറിവുകളും മെഡിക്കൽ പരിശോധനയിൽ കണ്ടെത്തി. കൂടാതെ ദീർഘകാല പീഡന ചരിത്രത്തെ സൂചിപ്പിക്കുന്ന ശാരീരിക ആഘാതത്തിന്റെ മുൻകാല ലക്ഷണങ്ങളും കണ്ടെത്തി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version