യുഎഇയിൽ പാർക്കിങ് കോഡുകളിൽ മാറ്റം; ശ്രദ്ധിക്കാം
യുഎഇയിലെ പാർക്കിങ് മേഖലയുടെ കോഡുകൾ മാറുന്നു. അടുത്തമാസം മുതൽ തിരക്കേറിയ സമയങ്ങളിൽ കൂടുതൽ പാർക്കിങ് ഫീസ് ഈടാക്കുന്ന സംവിധാനം നിലവിൽ വരുന്നതിന് മുന്നോടിയായാണ് പാർക്കിങ് കോഡുകൾ മാറുന്നത്. ഓപ്പറേറ്ററായ പാർക്കിൻ പിജെഎസ്‌സി, ഏപ്രിലിൽ പുതിയ വേരിയബിൾ പാർക്കിംഗ് ഫീസ് നടപ്പിലാക്കുന്നതിനനുസരിച്ച്, നഗരത്തിലെ വിവിധ വാണിജ്യ, റെസിഡൻഷ്യൽ ഏരിയകളിൽ പുതിയ പാർക്കിംഗ് സൈനേജുകൾ സ്ഥാപിക്കാൻ തുടങ്ങിയിട്ടുണ്ട്. ആപ്പ് ഉപയോഗിക്കുന്നവർക്ക് പാർക്കിൻ അറിയിപ്പുകൾ അയച്ചു നൽകിയിട്ടുണ്ട്. സോൺ കോഡുകൾ അപ്‌ഡേറ്റ് ചെയ്‌തു, പക്ഷേ താരിഫ് വിലനിർണ്ണയം മാറ്റമില്ലാതെ തുടരുകയാണ്. ദുബായിലെ പണമടച്ചുള്ള പൊതു പാർക്കിംഗ് പ്രധാനമായും നാല് വ്യത്യസ്ത സോണുകളായി തിരിച്ചിട്ടുണ്ട്. എ, ബി, സി, ഡി – ഇത് എപി, ബിപി, സിപി, ഡിപി എന്നിവയായി മാറും. വ്യത്യസ്ത താരിഫുകളുള്ള സോണുകളെ സ്റ്റാൻഡേർഡ്, പ്രീമിയം പാർക്കിംഗ് ഏരിയകളായി വീണ്ടും തരംതിരിച്ചു. കോഡ് മാറിയെങ്കിലും നിരക്കിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് പാർക്കിൻ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ വിവിധ ഫ്രീസോണുളിലെ മറ്റ് പാർക്കിങ് കോഡുള്ള സ്ഥലങ്ങളിൽ പരിപാടികൾ നടക്കുന്ന സമയങ്ങളിൽ വാഹനം നിർത്തിയിടാൻ മണിക്കൂറിന് 25 ദിർഹം ഈടാക്കും. നിലവിൽ മണിക്കൂറിന് രണ്ട് ദിർഹം ഈടാക്കുന്ന മേളകളിൽ തിരക്കേറിയ സമയങ്ങളിൽ പാർക്ക് ചെയ്യാൻ ഏപ്രിൽ മുതൽ മണിക്കൂറിന് ആറ് ദിർഹം വരെ ഈടാക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)