ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി
ദോഹ: ദീർഘകാല ഖത്തർ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായിരുന്ന ഹാജി കെവി അബ്ദുല്ലക്കുട്ടി നാട്ടിൽ നിര്യാതനായി. തൃശ്ശൂർ ചാവക്കാട് സ്വദേശിയാണ്. സാമൂഹിക സേവന രംഗത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹം കെഎംസിസി നേതൃ സ്ഥാനത്തും പ്രവർത്തിച്ചിട്ടുണ്ട്. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ ഖത്തർ ചാപ്റ്റർ രൂപീകരണത്തിൽ വലിയ പങ്ക് വഹിച്ചിരുന്നു. അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. മൊയ്തീൻകുഞ്ഞ് മുസ്ലിയാർ – ഖദീജ എന്നിവരുടെ മകനാണ്. ഭാര്യ: സഫിയാബി. മക്കൾ: റുക്നുദ്ദീൻ, റഹ്മുദ്ദീൻ, റൈഹാന, റുക്സാന.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)