Posted By user Posted On

മികച്ച ജീവിതനിലവാരമുള്ള ഏഷ്യൻ രാജ്യങ്ങളിൽ മൂന്നാം സ്ഥാനം നേടി ദോഹ

2025-ലെ നംബിയോ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്‌സിൽ 62 ഏഷ്യൻ നഗരങ്ങളിൽ മൂന്നാം സ്ഥാനം നേടി ഖത്തറിന്റെ തലസ്ഥാനമായ ദോഹ. ജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആധുനികവും സാംസ്‌കാരിക സമ്പന്നവുമായ നഗരമായി ദോഹ എങ്ങനെ മാറിയെന്ന് ഈ റാങ്കിംഗ് എടുത്തുകാണിക്കുന്നു.

വാങ്ങൽ ശേഷി, സുരക്ഷ, ആരോഗ്യ സംരക്ഷണ നിലവാരം, ജീവിതച്ചെലവ്, ഗതാഗത യാത്രാ സമയം, മലിനീകരണ നിലവാരം, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ലോകമെമ്പാടുമുള്ള നഗരങ്ങളെ നംബിയോ സൂചിക അളക്കുന്നത്.

ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മേഖലയിലെ ഏറ്റവും താമസയോഗ്യമായ നഗരങ്ങളിലൊന്നായി മാറുന്നതിനുമുള്ള ദോഹയുടെ ലക്ഷ്യത്തെ സാധൂകരിക്കുന്നതാണ് ഈ ഉയർന്ന റാങ്കിംഗ്. ജീവിത നിലവാര സൂചികയിൽ ദോഹ 178.7 സ്കോർ ചെയ്‌തു. ആളുകൾക്ക് പൊതുവെ നല്ല വാങ്ങൽ ശേഷിയുണ്ടെന്നർത്ഥം വരുന്ന 151.8 എന്ന ശക്തമായ പർച്ചേസിംഗ് പവർ ഇൻഡക്‌സ് സ്കോറും ഇതിനുണ്ടായിരുന്നു. സുരക്ഷാ സൂചിക 84.1 ആയിരുന്നു, ആരോഗ്യ സംരക്ഷണവും 73.4-ൽ മികച്ച സ്കോർ നേടി, ജീവിതച്ചെലവ് 47.8 എന്ന പോയിന്റിൽ താരതമ്യേന താഴ്ന്ന നിലയിൽ തുടർന്നു. കൂടാതെ, പ്രോപ്പർട്ടി വിലയും വരുമാനവും തമ്മിലുള്ള അനുപാതം 6.2 ആയിരുന്നു, ഗതാഗത യാത്രാ സമയ സൂചിക 29.1 ആയിരുന്നു. മലിനീകരണവും കാലാവസ്ഥാ സ്കോറുകളും യഥാക്രമം 59.9-ഉം 36.0-ഉം ആയിരുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version